ഹൂതികളും അയഞ്ഞു; എല്ലാ കപ്പലുകളും ആക്രമിക്കില്ല
Monday, January 20, 2025 10:57 PM IST
സനാ: ഗാസ വെടിനിർത്തൽ യാഥാർഥ്യമായ പശ്ചാത്തലത്തിൽ കപ്പലുകൾ ആക്രമിക്കുന്നതു നിർത്തുമെന്ന് യെമനിലെ ഹൂതി വിമതർ.
അതേസമയം, ഇസ്രേലി കപ്പലുകളെ ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. വെടിനിർത്തലിന്റെ മൂന്നാം ഘട്ടം പ്രാബല്യത്തിൽ വരുന്നതുവരെ ഇസ്രേലി കപ്പലുകളെ ആക്രമിക്കും.
ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെയാണു ഹൂതികൾ ആക്രമിക്കുന്നത്. പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 2023 നവംബറിലാണ് ആക്രമണം ആരംഭിച്ചത്. നൂറിലധികം ആക്രമണങ്ങളിൽ നാലു നാവികർ കൊല്ലപ്പെടുകയും രണ്ടു കപ്പലുകൾ മുങ്ങുകയും ഒരു കപ്പൽ പിടിച്ചെടുക്കുകയും ചെയ്തു.