ട്രംപിന് രഹസ്യ കത്ത് കൈമാറി ബൈഡൻ
Tuesday, January 21, 2025 2:32 AM IST
വാഷിംഗ്ടൺ: അധികാരമേറ്റ ഡോണൾഡ് ട്രംപിന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജോ ബൈഡൻ രഹസ്യ കത്ത് കൈമാറി.സ്ഥാനമേൽക്കുന്നതിനുമുന്നോടിയായി ഇന്നലെ രാവിലെ വൈറ്റ് ഹൗസിലെത്തിയപ്പോഴായിരുന്നു കത്ത് കൈമാറിയത്.
കത്തിലെ ഉള്ളടക്കം രഹസ്യമാണെന്ന് പിന്നീട് ബൈഡൻ വിശദീകരിച്ചു. കത്തിനെക്കുറിച്ച് പ്രതികരിക്കാൻ ട്രംപും വിസമ്മതിച്ചു.