നൈജീരിയയിൽ പെട്രോൾ ടാങ്കർ പൊട്ടിത്തെറിച്ചു; 80 മരണം
Monday, January 20, 2025 1:27 AM IST
അബുജ: നൈജീരിയയിൽ നിയന്ത്രണംവിട്ടു മറിഞ്ഞ പെട്രോൾ ടാങ്കർ പൊട്ടിത്തെറിച്ച് പ്രദേശവാസികളായ 80 പേർ മരിച്ചു. നോർത്ത് സെൻട്രൽ സ്റ്റേറ്റായ നൈജറിലെ ഹൈവേയിലാണു സംഭവം.
സ്ഫോടനം നടന്ന ഡിക്കോയിലെ നൂറോളം പൊള്ളലേറ്റതായി നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബു പറഞ്ഞു. മറിഞ്ഞ ടാങ്കറിൽനിന്നു പെട്രോൾ കൊണ്ടുപോകാനായി നിരവധി പേർ സംഭവസ്ഥലത്തെത്തിയിരുന്നു. ഇതിനിടെയായിരുന്നു സ്ഫോടനം.
നൈജർ ഹൈവേയിൽ അപകടങ്ങൾ ആവർത്തിക്കുന്നതിനാൽ ബോധവത്കരണം നടത്താൻനാഷണൽ ഓറിയന്റേഷൻ ഏജൻസിയോട് പ്രസിഡന്റ് നിർദേശിച്ചു. 2024 സെപ്റ്റംബറിൽ നൈജറിലെ ഹൈവേയിലെ സമാനമായ ദുരന്തത്തിൽ 48 പേർ മരിച്ചിരുന്നു.