ഗാസയിൽ ഭക്ഷ്യവിതരണം പ്രതിസന്ധി
Sunday, January 19, 2025 1:59 AM IST
ജനീവ: വെടിനിർത്തൽ നിലവിൽവന്നശേഷവും ഗാസയിലെ ഭക്ഷ്യവിതരണം സുഗമമായിരിക്കില്ലെന്ന് പലസ്തീൻ കാര്യങ്ങൾക്കുള്ള യുഎൻ ഏജൻസി തലവൻ ഫിലിപ്പെ ലാസറീനി.
സായുധ ഗ്രൂപ്പുകളും കൊള്ളക്കാരും സഹായവസ്തുക്കൾ കയറ്റിയ ലോറികൾ കവർച്ചചെയ്യാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പു നല്കി.
വെടിനിർത്തൽ ആരംഭിച്ചാലുടൻ ഗാസയിലേക്കു കടക്കാനായി സഹായവസ്തുക്കൾ നിറച്ച 4000 ലോറികൾ തയാറായി നിൽക്കുന്നുണ്ട്. ഇതിൽ പാതിയും ഭക്ഷ്യവസ്തുക്കളാണെന്ന് ലാസറീനി അറിയിച്ചു.