ഇസ്രയേലിനു നേർക്ക് ഹൂതി മിസൈൽ
Sunday, January 19, 2025 2:56 AM IST
ടെൽ അവീവ്: യെമനിലെ ഹൂതി വിമതർ ഇന്നലെ രണ്ടുവട്ടം ഇസ്രയേലിനു നേർക്ക് ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ചു. രണ്ടും വെടിവച്ചിട്ടതായി ഇസ്രേലി സേന അറിയിച്ചു. രണ്ട് ആക്രമണങ്ങളിലും അപകടങ്ങളുണ്ടായില്ല.
വെടിയേറ്റു തകർന്ന ആദ്യ മിസൈലിന്റെ അവശിഷ്ടങ്ങൾ ജറൂസലെമിനു സമീപമുള്ള പട്ടണങ്ങളിലാണ് പതിച്ചത്. ടെൽ അവീവിലെ ഇസ്രേലി പ്രതിരോധമന്ത്രാലയത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും മിസൈൽ ലക്ഷ്യംകണ്ടുവെന്നും ഹൂതികൾ അവകാശപ്പെട്ടു. തെക്കൻ ഇസ്രയേലിലെ എലിയാത് നഗരത്തിനടുത്തുവച്ചാണ് രണ്ടാമത്തെ മിസൈൽ വെടിവച്ചിട്ടത്.