ഗാസയിൽ ഹമാസ് പോലീസുണ്ടാകും; ഇസ്രയേൽ അനുമതി നൽകിയെന്ന് ബിബിസി
Sunday, January 19, 2025 1:59 AM IST
ലണ്ടൻ: യുദ്ധത്തിൽ അഭയാർഥികളായ ഗാസാ നിവാസികളെ സ്വപ്രദേശങ്ങളിൽ തിച്ചെത്തിക്കാൻ മോൽനോട്ടം വഹിക്കുന്നത് ഹമാസിന്റെ പോലീസ് വകുപ്പായിരിക്കുമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
ഹമാസ് പോലീസിന് അവരുടെ നീല യൂണിഫോം ധരിക്കാനും ആവശ്യഘട്ടങ്ങളിൽ ആയുധം കൈവശം വയ്ക്കാനും ഇസ്രയേൽ അനുമതി നല്കി. ഇസ്രേലി സേനയുടെ സാന്നിധ്യമുള്ളിടത്ത് ഹമാസ് പോലീസുണ്ടാവില്ല. ഹമാസ് പോലീസും ഇസ്രേലി സേനയും തമ്മിൽ സംഘർഷമുണ്ടായാൽ ഈജിപ്തും ഖത്തറും മധ്യസ്ഥത വഹിക്കും.