സീ​​​യൂ​​​ൾ: ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ അ​റ​സ്റ്റി​ലാ​വു​ന്ന ആ​ദ്യ പ്ര​സി​ഡ​ന്‍റെ​ന്ന കു​പ്ര​സി​ദ്ധി യൂ​ൺ സു​ക് യോ​ളി​നു​മേ​ൽ പ​തി​ച്ചു. പ​​​ട്ടാ​​​ള​​​നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തി​​​നു ക്രി​​​മി​​​ന​​​ൽ കേ​​​സ് നേ​​​രി​​​ടു​​​ന്ന അ​​​ദ്ദേ​​​ഹ​​​ത്തെ ഇ​​​ന്ന​​​ലെ വ​​​ൻ പോ​​​ലീ​​​സ് സ​​​ന്നാ​​​ഹ​​​വു​​​മാ​​​യി എ​​​ത്തി​​​യ അ​​​ഴി​​​മ​​​തി​​​വി​​​രു​​​ദ്ധ ഓ​​​ഫീ​​​സ് (സി​​​ഐ​​​ഒ) ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ സീ​​​യൂ​​​ളി​​​ലെ വ​​​സ​​​തി​​​യി​​​ൽ​​​നി​​ന്നു നാ​​​ട​​​കീ​​​യ​​​മാ​​​യി ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു കൊ​​​ണ്ടു​​​പോ​​​യി.

വ​​​സ​​​തി​​​യി​​​ൽ​​​നിന്ന് അ​​​ഞ്ചു കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ സീ​​​യൂ​​​ൾ ഡി​​​റ്റ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ ത​​​ട​​​വ​​​റ​​​യി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹ​​​ത്തെ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നു സൂ​​​ച​​​ന​​​യു​​​ണ്ട്. ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​നോ​​​ട് യൂ​​​ൺ പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നാ​​​ണു സി​​​ഐ​​​ഒ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​റി​​​യി​​​ച്ച​​​ത്.

ഡി​​​സം​​​ബ​​​ർ മൂ​​​ന്നി​​​നു പ​​​ട്ടാ​​​ള​​​നി​​​യ​​​മം പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച യൂ​​​ണി​​​നെ പാ​​​ർ​​​ല​​​മെ​​​ന്‍റ് ഇം​​​പീ​​​ച്ച് ചെ​​​യ്തി​​​രു​​​ന്നു. സാ​​​ങ്കേ​​​തി​​​ക​​മാ​​​യി ഇ​​​പ്പോ​​​ഴും പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി​​​യി​​​ൽ തു​​​ട​​​രു​​​ന്ന അ​​​ദ്ദേ​​​ഹം പ​​​ദ​​​വി ഒ​​​ഴി​​​യ​​​ണ​​​മോ എ​​​ന്നു തീ​​​രു​​​മാ​​​നി​​​ക്കേ​​​ണ്ട​​​തു ഭ​​​ര​​​ണ​​​ഘ​​​ട​​​നാ കോ​​​ട​​​തി​​​യാ​​​ണ്. ഇം​​​പീ​​​ച്ച്മെ​​​ന്‍റി​​​നൊ​​​പ്പം സി​​​ഐ​​​ഒ എ​​​ടു​​​ത്ത രാ​​​ജ്യ​​​ദ്രോ​​​ഹ​​​ക്കേ​​​സി​​​ലാ​​​ണ് ഇ​​​പ്പോ​​​ഴ​​​ത്തെ അ​​​റ​​​സ്റ്റ്.

മതിലു ചാടി പോലീസ്

ചോ​​​ദ്യം​​​ചെ​​​യ്യ​​​ലി​​​നു ഹാ​​​ജ​​​രാ​​​കാ​​​നു​​​ള്ള നിർദേശം യൂ​​​ൺ തു​​​ട​​​ർ​​​ച്ച​​​യാ​​​യി നി​​​ര​​​സി​​​ച്ചി​​​രു​​​ന്നു. സി​​​ഐ​​​ഒ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ മൂ​​​ന്നാം തീ​​​യ​​​തി അ​​​ദ്ദേ​​​ഹ​​​ത്തെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ സു​​​ര​​​ക്ഷാ​​​ച്ചു​​​മ​​​ത​​​ല​​യു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ത​​​ട​​​ഞ്ഞു.


ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ മൂ​​​വാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പോ​​​ലീ​​​സു​​​കാ​​​രു​​​മാ​​​യാ​​​ണ് സി​​​ഐ​​​ഒ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ സെ​​​ൻ​​​ട്ര​​​ൽ സീ​​​യൂ​​​ളി​​​ലെ യൂ​​​ണി​​​ന്‍റെ വ​​​സ​​​തി​​​യി​​​ലെ​​​ത്തി​​​യ​​​ത്. പ്ര​​​സി​​​ഡ​​​ൻ​​​ഷ​​ൽ ഗാ​​​ർ​​​ഡു​​​ക​​​ൾ തീ​​​ർ​​​ത്ത പ്ര​​​തി​​​ബ​​​ന്ധ​​​ങ്ങ​​​ൾ‌ നേ​​​രി​​​ടാ​​​നാ​​​യി ഏണി​​​ക​​​ളും ക​​​ട്ട​​​റു​​​ക​​​ളും സം​​​ഘം ക​​​രു​​​തി​​​യി​​​രു​​​ന്നു. റോ​​​ഡി​​​ൽ സ്ഥാ​​​പി​​​ച്ചി​​​രു​​​ന്ന ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ൾ മ​​​റി​​​ക​​​ട​​​ന്ന പോ​​​ലീ​​​സ് മ​​​തി​​​ലി​​​ൽ ക​​​യ​​​റി മു​​​ള്ളു​​​വേ​​​ലി മു​​​റി​​​ച്ചാ​​​ണ് അ​​​ക​​​ത്തു​​​ ക​​​ട​​​ന്ന​​​ത്.

രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ സഹകരിച്ചു

ത​​​നി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള വാ​​​റ​​​ന്‍റി​​നു നി​​​യ​​​മ​​​സാ​​​ധു​​​ത ഇ​​​ല്ലെ​​​ന്നും എ​​​ന്നാ​​​ൽ അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​റ​​​സ്റ്റി​​​നു തൊ​​​ട്ടു മു​​​ന്പ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ വീ​​​ഡി​​​യോ​​​യി​​​ൽ യൂ​​​ൺ അ​​​റി​​​യി​​​ച്ചു. സി​​​ഐ​​​ഒ​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണം നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ങ്കി​​​ലും ര​​​ക്ത​​​ച്ചൊ​​​രി​​ച്ചി​​​ൽ ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​ണു സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

യൂ​​​ണി​​​ന്‍റെ അ​​​നു​​​യാ​​​യി​​​ക​​​ൾ അ​​​റ​​​സ്റ്റി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. യൂ​​​ണി​​​നെ എ​​​തി​​​ർ​​​ക്കു​​​ന്ന​​​വ​​​ർ ആ​​​ഹ്ലാ​​​ദ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി.

കസ്റ്റഡി 48 മണിക്കൂർ

യൂ​​​ണി​​​നെ 48 മ​​​ണി​​​ക്കൂ​​​ർ ക​​​സ്റ്റ​​​ഡി​​​യി​​​ൽ വ​​​യ്ക്കാ​​​നാ​​ണു കോ​​​ട​​​തി അ​​​നു​​​മ​​​തി ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​ത​​​വ​​​സാ​​​നി​​​ക്കു​​​ന്പോ​​​ൾ അ​​​ദ്ദേ​​​ഹ​​​ത്തെ വി​​​ട്ട​​​യ​​​യ്ക്കേ​​​ണ്ടി​​​വ​​​രും. ഇ​​​തി​​​നി​​​ടെ, ഇം​​​പീ​​​ച്ച്മെ​​​ന്‍റ് സാ​​​ധു​​​ത പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ കോ​​​ട​​​തി​​​യി​​​ൽ വി​​​ചാ​​​ര​​​ണ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.