വാഷിംഗ്ടൺ: അ​​​​​മേ​​​​​രി​​​​​ക്ക​​​​​യു​​​​​ടെ 47-ാമ​​​​​ത് പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പ് ഇ​​​​​ന്ന് ചു​​​​​മ​​​​​ത​​​​​ല​​​​​യേ​​​​​ൽ​​​​​ക്കും. ഇ​​​​​ന്ത്യ​​​​​ൻ​​​​​സ​​​​​മ​​​​​യം രാ​​​​​ത്രി 10.30നാ​​​​​ണ് (പ്രാ​​​​​ദേ​​​​​ശി​​​​​ക സ​​​​​മ​​​​​യം ഉ​​​​​ച്ച​​​​​യ്ക്ക് 12 ) സ്ഥാ​​​​​നാ​​​​​രോ​​​​​ഹ​​​​​ണ​​​​​ച്ച​​​​​ട​​​​​ങ്ങ്. അ​​​​​തി​​​​​ശൈ​​​​​ത്യ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് സ്ഥാ​​​​​നാ​​​​​രോ​​​​​ഹ​​​​​ണ ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ൾ ഭ​​​ര​​​ണ​​​സി​​​രാ​​​കേ​​​ന്ദ്ര​​​മാ​​​യ കാ​​​​​പി​​​​​റ്റോ​​​​​ൾ മ​​​​​ന്ദി​​​​​ര​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ലെ റോ​​​​​ട്ട​​​​​ൻ​​​​​ഡ ഹാ​​​​​ളി​​​​​ലാ​​​​​ണു ന​​​​​ട​​​​​ക്കു​​​​​ക. നേ​​​​​ര​​​​​ത്തെ തു​​​​​റ​​​​​ന്ന വേ​​​​​ദി​​​​​യി​​​​​ൽ സ്ഥാ​​​​​നാ​​​​​രോ​​​​​ഹ​​​​​ണ ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ൾ ന​​​​​ട​​​​​ത്താ​​​​​നാ​​​​​യി​​​​​രു​​​​​ന്നു തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്.

സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ​​​​​യ്ക്കു പ്രാ​​​​​രം​​​​​ഭ​​​​​മാ​​​​​യി ന​​​​​ട​​​​​ക്കു​​​​​ന്ന പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യ്ക്ക് ന്യൂ​​​​​യോ​​​​​ർ​​​​​ക്ക് ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് കർദിനാൾ തി​​​​​മോ​​​​​ത്തി ഡോ​​​​​ള​​​​​ൻ നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കും. യു​​​​​എ​​​​​സ് സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സ് ജോ​​​​​ൺ റോ​​​​​ബ​​​​​ർ​​​​​ട്ട്സാ​​​​​യി​​​​​രി​​​​​ക്കും സ​​​​​ത്യ​​​​​വാ​​​​​ച​​​​​കം ചൊ​​​​​ല്ലി​​​​​ക്കൊ​​​​​ടു​​​​​ക്കു​​​​​ക. നി​​​​​യു​​​​​ക്ത വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജെ.​​​​​ഡി.​​​​​ വാ​​​​​ൻ​​​​​സ് ആ​​​​​ണ് ആ​​​​​ദ്യം സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ ചൊ​​​​​ല്ലു​​​​​ക. തു​​​​​ട​​​​​ർ​​​​​ന്നാ​​​​​ണ് ട്രം​​​​​പി​​​​​ന്‍റെ ഊ​​​​​ഴം. ബൈ​​​​​ബി​​​​​ളി​​​​​ൽ തൊ​​​​​ട്ടാ​​​​​ണു സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ.

ട്രം​​​​​പ് ലി​​​​​ങ്ക​​​​​ണ്‍ ബൈ​​​​​ബി​​​​​ളും അ​​​​​മ്മ സ​​​​​മ്മാ​​​​​നി​​​​​ച്ച ബൈ​​​​​ബി​​​​​ളും സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ​​​​​യ്ക്ക് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കും. 1861ല്‍ ​​​​​ഏ​​​​ബ്ര​​​​​ഹാം ലി​​​​​ങ്ക​​​​​ണ്‍ സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ​​​​​യ്ക്ക് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ച ബൈ​​​​​ബി​​​​​ളാ​​​​​ണ് ലി​​​​​ങ്ക​​​​​ണ്‍ ബൈ​​​​​ബി​​​​​ള്‍ എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന​​​​​ത്. വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജെ.​​​​​ഡി. വാ​​​​​ന്‍​സ് ത​​​​​ന്‍റെ മു​​​​​ത്ത​​​​​ശി സ​​​​​മ്മാ​​​​​നി​​​​​ച്ച ബൈ​​​​​ബി​​​​​ളി​​​​​ല്‍ തൊ​​​​​ട്ടാ​​​​​കും സ​​​​​ത്യ​​​​​വാ​​​​​ച​​​​​കം ചൊ​​​​​ല്ലു​​​​​ക.

സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ​​​​​യ്ക്കു​​​​​ശേ​​​​​ഷം ട്രം​​​​​പ് രാ​​​​​ജ്യ​​​​​ത്തെ അ​​​​​ഭി​​​​​സം​​​​​ബോ​​​​​ധ​​​​​ന ചെ​​​​​യ്യും. നാ​​​​​ലു വ​​​​​ർ​​​​​ഷം താ​​​​​ൻ ന​​​​​ട​​​​​പ്പാ​​​​​ക്കാ​​​​​ൻ പോ​​​​​കു​​​​​ന്ന പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കും.


പ​​​​​ര​​​​​ന്പ​​​​​രാ​​​​​ഗ​​​​​ത​​​​​മാ​​​​​യി അ​​​​​മേ​​​​​രി​​​​​ക്ക​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റി​​​​​ന്‍റെ സ്ഥാ​​​​​നാ​​​​​രോ​​​​​ഹ​​​​​ണ​​​​​ച്ച​​​​​ട​​​​​ങ്ങി​​​​​ലേ​​​​​ക്ക് വി​​​​​ദേ​​​​​ശ രാ​​​​​ഷ്‌​​​​​ട്ര​​​​​ത്ത​​​​​ല​​​​​വ​​​​​ന്മാ​​​​​രെ ക്ഷ​​​​​ണി​​​​​ക്കാ​​​​​റി​​​​​ല്ല. എ​​​​​ന്നാ​​​​​ൽ, ട്രം​​​​​പ് ത​​​​​ന്‍റെ സ്ഥാ​​​​​നാ​​​​​രോ​​​​​ഹ​​​​​ണ ച​​​​​ട​​​​​ങ്ങി​​​​​ലേ​​​​​ക്ക് ഏ​​​​​താ​​​​​നും വി​​​​​ദേ​​​​​ശ​​​​​നേ​​​​​താ​​​​​ക്ക​​​​​ളെ ക്ഷ​​​​​ണി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​ന്ത്യ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രി എ​​​​​സ്. ജ​​​​​യ​​​​​ശ​​​​​ങ്ക​​​​​ർ ച​​​​​ട​​​​​ങ്ങി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കും.

സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ​​​​​യ്ക്കാ​​​​​യി ഡോ​​​​​ണ​​​​​ൾ​​​​​ഡ് ട്രം​​​​​പും കു​​​​​ടും​​​​​ബ​​​​​വും ശ​​​​​നി​​​​​യാ​​​​​ഴ്ച വൈ​​​​​കു​​​​​ന്നേ​​​​​രം വാ​​​​​ഷിം​​​​​ഗ്ട​​​​​ണി​​​​​ലെ​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ ആ​​​​​ർ​​​​​ലിം​​​​​ഗ്ട​​​​​ൺ നാ​​​​​ഷ​​​​​ണ​​​​​ൽ സെ​​​​​മി​​​​​ത്തേ​​​​​രി​​​​​യി​​​​​ലെ അ​​​​​ജ്ഞാ​​​​​ത സൈ​​​​​നി​​​​​ക​​​​​ന്‍റെ ശ​​​​​വ​​​​​കു​​​​​ടീ​​​​​ര​​​​​ത്തി​​​​​ൽ പു​​​​​ഷ്പ​​​​​ച​​​​​ക്രം അ​​​​​ർ​​​​​പ്പി​​​​​ച്ച ട്രം​​​​​പ് ഉ​​​​​ച്ച​​​​​ക​​​​​ഴി​​​​​ഞ്ഞ് മൂ​​​​​ന്നി​​​​​ന് വാ​​​​​ഷിം​​​​​ഗ്‌​​​​​ട​​​​​ണി​​​​​ലെ കാ​​​​​പി​​​​​റ്റോ​​​​​ൾ വ​​​​​ൺ അ​​​​​രീ​​​​​ന​​​​​യി​​​​​ൽ "മേ​​​​​ക്ക് അ​​​​​മേ​​​​​രി​​​​​ക്ക ഗ്രേ​​​​​റ്റ് എ​​​​​ഗെ​​​​​ൻ വി​​​​​ക്‌​​​​​ട​​​​​റി റാ​​​​​ലി' എ​​​​​ന്ന​​​​​പേ​​​​​രി​​​​​ൽ വി​​​​​ജ​​​​​യ റാ​​​​​ലി ന​​​​​ട​​​​​ത്തി. വൈ​​​​​കു​​​​​ന്നേ​​​​​രം, വാ​​​​​ഷിം​​​​​ഗ്ട​​​​​ണി​​​​​ൽ ത​​​​​ന്‍റെ വി​​​​​ശ്വ​​​​​സ്ത​​​​​ർ​​​​​ക്കാ​​​​​യി അ​​​​​ത്താ​​​​​ഴ​​​​​വി​​​​​രു​​​​​ന്നും ഒ​​​​​രു​​​​​ക്കി.

നാ​​​​​ലു വ​​​​​ര്‍​ഷം മു​​​​​മ്പ് ജോ ​​​​​ബൈ​​​​​ഡ​​​​​ന്‍റെ സ​​​​​ത്യ​​​​​പ്ര​​​​​തി​​​​​ജ്ഞ​​​​​യ്ക്കു​​​​​മു​​​​​മ്പ് കാ​​​​​പി​​​​​റ്റോ​​​​​ള്‍ ഹി​​​​​ല്ലി​​​​​നു​​​​​നേ​​​​​രേ ട്രം​​​​​പ് അ​​​​​നു​​​​​കൂ​​​​​ലി​​​​​ക​​​​​ള്‍ ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​വും മാ​​​​​സ​​​​​ങ്ങ​​​​​ള്‍​ക്കു​​​​​മു​​​​​മ്പ് ട്രം​​​​​പി​​​​​നു​​​​​നേ​​​​​രേ ഉ​​​​​ണ്ടാ​​​​​യ വ​​​​​ധ​​​​​ശ്ര​​​​​മ​​​​​ങ്ങ​​​​​ളും മു​​​​​ൻ​​​​​നി​​​​​ർ​​​​​ത്തി വാ​​​​​ഷിം​​​​​ഗ്‌​​​​​ട​​​​​ൺ ന​​​​​ഗ​​​​​രം സു​​​​​ര​​​​​ക്ഷാ​​​​​വ​​​​​ല​​​​​യ​​​​​ത്തി​​​​​ലാ​​​​​ണ്. 7,800 നാ​​​​​ഷ​​​​​ണ​​​​​ൽ ഗാ​​​​​ർ​​​​​ഡു​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ 25000ത്തോ​​​​​ളം വ​​​​​രു​​​​​ന്ന സം​​​​​ഘ​​​​​മാ​​​​​ണ് സു​​​​​ര​​​​​ക്ഷ​​​​​യൊ​​​​​രു​​​​​ക്കു​​​​​ന്ന​​​​​ത്.