അഗ്നിപർവതം തീ തുപ്പി
Thursday, January 16, 2025 1:07 AM IST
ജക്കാർത്ത: കിഴക്കൻ ഇന്തോനേഷ്യയിലെ ഹൽമഹേര പ്രദേശത്തു സ്ഥിതിചെയ്യുന്ന ഇബു അഗ്നിപർവതം പൊട്ടിത്തെറിച്ചു. ചാരവും പുകയും നാലു കിലോമീറ്റർ ഉയരത്തിലെത്തി.
അഗ്നിപർവതത്തിന് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശിച്ചു. മേഖലയിൽ 13,000 പേർ താമസിക്കുന്നുണ്ട്.