ട്രംപിന്റെ അത്താഴവിരുന്നിൽ മുകേഷ് അംബാനിയും ഭാര്യ നിതാ അംബാനിയും
Tuesday, January 21, 2025 2:32 AM IST
വാഷിംഗ്ടൺ: ഞായറാഴ്ച രാത്രിയിൽ ട്രംപ് സംഘടിപ്പിച്ച കാന്‍ഡില്‍ ലൈറ്റ് ഡിന്നറില്‍ മുകേഷ് അംബാനിയും നിതാ അംബാനിയും പങ്കെടുത്തു.
ട്രംപുമായി വളരെ അടുപ്പമുള്ള ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 100 പ്രമുഖരാണ് അത്താഴ വിരുന്നിലേക്ക് ക്ഷണിക്കപ്പെട്ടത്.
നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സുമായും ഭാര്യ ഇന്ത്യൻ വംശജയായ ഉഷ വാന്‍സുമായും ഇരുവരും കൂടിക്കാഴ്ച നടത്തി. ട്രംപ് കുടുംബവുമായി വളരെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന കുടുംബമാണ് മുകേഷ് അംബാനിയുടേത്.
കഴിഞ്ഞ വര്‍ഷം ഗുജറാത്തില്‍ നടന്ന ആനന്ദ് അംബാനിയുടെ ആഢംബര വിവാഹച്ചടങ്ങില്‍ ട്രംപിന്റെ മകള്‍ ഇവാന്‍കയും ഭര്‍ത്താവ് ജറേഡ് കുഷ്നറും മകള്‍ അരബെല്ല റോസും പങ്കെടുത്തിരുന്നു.