ക്യൂബയെ തീവ്രവാദ രാജ്യങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി അമേരിക്ക
Friday, January 17, 2025 1:05 AM IST
ന്യൂയോർക്ക്: ക്യൂബയെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ ഭീകരവാദ സ്പോൺസർമാരുടെ പട്ടികയിൽനിന്ന് നീക്കം ചെയ്യാൻ ബൈഡൻ ഭരണകൂടം തീരുമാനിച്ചു.
ഫ്രാൻസിസ് മാർപാപ്പയുടെ അഭ്യർഥനയെത്തുടർന്ന് രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുന്നതിന് ക്യൂബ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. ഡോണൾഡ് ട്രംപിന്റെ ആദ്യത്തെ ഭരണകാലത്താണ് ക്യൂബയെ പട്ടികയിൽ ഉൾപ്പെടുത്തിയത്.