ടെ​​​ൽ അ​​​വീ​​​വ്: ഗാ​​​സ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​വി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ​​​ഭാ​​​വി​​​ക്കു പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ക്കു​​​ന്നു. ഹ​​​മാ​​​സു​​​മാ​​​യി യു​​​ദ്ധം തു​​​ട​​​ര​​​ണ​​​മെ​​​ന്നു വാ​​​ദി​​​ക്കു​​​ന്ന തീ​​​വ്ര​​​വ​​​ല​​​തു​​​പ​​​ക്ഷ ജൂ​​​യി​​​ഷ് പ​​​വ​​​ർ പാ​​​ർ​​​ട്ടി ഇ​​​നി നെ​​​ത​​​ന്യാ​​​ഹു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​രി​​​ക്കി​​​ല്ലെ​​​ന്ന് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ്ര​​​ഖ്യാ​​​പി​​​ച്ചു.

പാ​​​ർ​​​ട്ടി നേ​​​താ​​​വും ദേ​​​ശീ​​​യ സു​​​ര​​​ക്ഷാ വ​​​കു​​​പ്പ് മ​​​ന്ത്രി​​​യു​​​മാ​​​യ ഇ​​​ത്‌​​​മാ​​​ർ ബെ​​​ൻ ഗ​​​വീ​​​ർ, കാ​​​ബി​​​ന​​​റ്റ് മ​​​ന്ത്രി​​​മാ​​​രാ​​​യ യി​​​റ്റ്സാ​​​ക് വാ​​​സ​​​ർ​​​ലൂ​​​ഫ്, അ​​​മി​​​ച്ചാ​​​യി ഏ​​​ലി​​​യാ​​​ഹു എ​​​ന്നി​​​വ​​​ർ രാ​​​ജി​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു. അ​​​തേ​​​സ​​​മ​​​യം, സ​​​ർ​​​ക്കാ​​​രി​​​നെ വീ​​​ഴ്ത്താ​​​ൻ മു​​​ന്നി​​​ട്ടി​​​റ​​​ങ്ങി​​​ല്ലെ​​​ന്ന് ബെ​​​ൻ ഗ​​​വീ​​​ർ ഉ​​​റ​​​പ്പു ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.


ഇ​​​തോ​​​ടെ നെ​​​ത​​​ന്യാ​​​ഹു സ​​​ർ​​​ക്കാ​​​രി​​​ന് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ ഭൂ​​​രി​​​പ​​​ക്ഷം നാ​​​മ​​​മാ​​​ത്ര​​​മാ​​​യി. 120 അം​​​ഗ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ 68 പേ​​​രാ​​​ണ് നെ​​​ത​​​ന്യാ​​​ഹു​​​വി​​​നെ പി​​​ന്തു​​​ണ​​​ച്ചി​​​രു​​​ന്ന​​​ത്.

ജൂ​​​യി​​​ഷ് പ​​​വ​​​ർ പാ​​​ർ​​​ട്ടി​​​യു​​​ടെ ആ​​​റ് അം​​​ഗ​​​ങ്ങ​​​ൾ പോ​​​യ​​​തോ​​​ടെ പി​​​ന്തു​​​ണ 62ലേ​​​ക്കു ചു​​​രു​​​ങ്ങി. വെ​​​ടി​​​നി​​​ർ​​​ത്ത​​​ലി​​​നെ എ​​​തി​​​ർ​​​ക്കു​​​ന്ന ധ​​​ന​​​മ​​​ന്ത്രി ബ​​​സാ​​​ലേ​​​ൽ സ്മോ​​​ട്രി​​​ച്ച് സ​​​ർ​​​ക്കാ​​​രി​​​നെ വീ​​​ഴ്ത്തു​​​മെ​​​ന്ന് ഇ​​​ന്ന​​​ലെ പ്ര​​​ഖ്യാ​​​പി​​​ച്ചു. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പാ​​​ർ​​​ട്ടി​​​ക്ക് ഏ​​​ഴ് അം​​​ഗ​​​ങ്ങ​​​ളു​​​ണ്ട്. ഇ​​​വ​​​ർ പോ​​​യാ​​​ൽ സ​​​ർ​​​ക്കാ​​​ർ വീ​​​ഴും. ഗാ​​​സ​​​യി​​​ൽ ഇ​​​സ്ര​​​യേ​​​ൽ അ​​​ധി​​​നി​​​വേ​​​ശം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നും ഇ​​​ട​​​ക്കാ​​​ല പ​​​ട്ടാ​​​ള​​​ഭ​​​ര​​​ണ​​​കൂ​​​ടം സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നും സ്മോ​​​ട്രി​​​ച്ച് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.