ഇസ്രയേൽ-ഹമാസ് സമാധാന കരാറിന്റെ ക്രെഡിറ്റ് തനിക്ക്: ട്രംപ്
Tuesday, January 21, 2025 2:32 AM IST
വാഷിംഗ്ടൺ: സ്ഥാനാരോഹണത്തിന് മുന്നോടിയായി വാഷിംഗ്ടണിൽ ഞായറാഴ്ച സംഘടിപ്പിച്ച റാലിയിൽ പ്രസംഗിക്കവെ, താൻ തെരഞ്ഞെടുക്കപ്പെട്ടതുകൊണ്ടാണ് ഇസ്രയേൽ-ഹമാസ് സമാധാന കരാർ നടപ്പായതെന്ന് ട്രംപ് പറഞ്ഞു.
ബൈഡൻ സർക്കാരിന്റെ നിരവധി നിയമങ്ങൾ എക്സിക്യൂട്ടീവ് ഉത്തരവുകൾ വഴി പിൻവലിക്കുമെന്നും നിയമവിരുദ്ധമായി അതിര്‍ത്തി മുറിച്ചു കടക്കുന്നവര്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വീട്ടിലേക്ക് മടങ്ങുമെന്നും ട്രംപ് പറഞ്ഞു.
ചൈനീസ് സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ടിക് ടോക്കിനെ സംരക്ഷിക്കുന്ന ഉത്തരവ് പുറത്തിറക്കുമെന്നു പ്രഖ്യാപിച്ച ട്രംപ് തീവ്രവാദ-മയക്കുമരുന്നു സംഘങ്ങളെയും അനധികൃത കുടിയേറ്റക്കാരെയും തടയുന്നതിന്റെ ഭാഗമായി ട്രംപ് യുഎസ്-മെക്സിക്കോ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആദ്യദിനം നികുതി നിരക്ക് സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും ട്രംപ് നടത്തിയില്ല.