ഫെമ ലംഘനം: ബിബിസിക്ക് 3.44 കോടി രൂപ പിഴ ചുമത്തി ഇഡി
Saturday, February 22, 2025 2:23 AM IST
ന്യൂഡല്‍ഹി: വിദേശനാണയ വിനിമയ ചട്ടം (ഫെമ) ലംഘിച്ചുവെന്ന കേസില്‍ പ്രമുഖ വാര്‍ത്താവിതരണ സംവിധാനമായ ബിബിസി വേള്‍ഡ് സര്‍വീസ് ഇന്ത്യക്കു 3.44 കോടി രൂപ ചുമത്തി എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ്.
2021 ഒക്ടോബര്‍ 15 മുതല്‍ ഓരോ ദിവസവും 5,000 രൂപവീതം പിഴ ഈടാക്കണമെന്ന് നിര്‍ദേശമുണ്ട്. ഇതിനുപുറമേ ജീവനക്കാരായ ഗില്‍സ് ആന്റണി ഹണ്ട്, ഇന്ദു ശേഖര്‍ സിന്‍ഹ, പോള്‍ മൈക്കിള്‍ ഗിബ്സണ് എന്നിവര്‍ 1,14,82,950 രൂപ വീതം പിഴയും നല്‍കണം.
നേരിട്ടുള്ള വിദേശനിക്ഷേപ ചട്ടം ലംഘിച്ചുവെന്നു കാണിച്ച് 2023ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.