ജയിലിലുള്ള കൊടും കുറ്റവാളിയുടെ ഭാര്യ മയക്കുമരുന്ന് കടത്തു കേസിൽ അറസ്റ്റിൽ
Friday, February 21, 2025 12:50 AM IST
ന്യൂഡൽഹി: തിഹാർ ജയിലിൽ കഴിയുന്ന കൊടും കുറ്റവാളി ഹാഷിം ബാബയുടെ ഭാര്യ സോയയെ(33) മയക്കുമരുന്നു കടത്ത് കേസിൽ അറസ്റ്റ് ചെയ്തു. 225 ഗ്രാം ഹെറോയിനുമായാണ് സോയയെ പിടികൂടിയത്.
സൗത്ത് ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിൽ ജിം ഉടമയെ കൊലപ്പെടുത്തിയ കേസിൽ ഹാഷിം ബാബ ഒരു വർഷമായി ജയിലിലാണ്. കൊടും കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ അടുപ്പക്കാരനാണ് ബാബ. ഇരുവരെയും വ്യത്യസ്ത ജയിലുകളിലേക്കു മാറ്റിയിട്ടും സ്ഥിരമായി ഫോണിൽ ബന്ധപ്പെടാറുണ്ടെന്നാണു റിപ്പോർട്ട്.
ജയിലിൽ കഴിയവേതന്നെ ഇരുവരും കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്നു. 2021ൽ തിഹാർ ജയിലിൽവച്ചാണ് ബാബയും ബിഷ്ണോയിയും സുഹൃത്തുക്കളായത്.