മധ്യപ്രദേശിൽ നാലു മാവോയിസ്റ്റുകളെ വധിച്ചു
Thursday, February 20, 2025 3:18 AM IST
ബാലാഘട്ട്: മധ്യപ്രദേശിൽ മൂന്നു വനികൾ ഉൾപ്പെടെ നാലു മാവോയിസ്റ്റുകളെ പോലീസ് സേന ഏറ്റുമുട്ടലിൽ വധിച്ചു. ബാലാഘട്ട് ജില്ലയിലെ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ.
റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ സുരക്ഷാസേന കണ്ടെടുത്തു. സംസ്ഥാന പോലീസിലെ ആന്റി-നക്സൽ ഹാക്ക് ഫോഴ്സും ലോക്കൽ പോലീസുമാണു മാവോയിസ്റ്റ് വേട്ട നടത്തിയത്.