ഐഇഡി സ്ഫോടനത്തിൽ ജവാനു പരിക്ക്
Saturday, February 22, 2025 2:23 AM IST
നാരായൺപുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് ഡിആർജി ജവാനു പരിക്കേറ്റു. നാരായൺപുർ ജില്ലയിൽ ഇന്നലെ ഉച്ചയ്ക്ക് 1.45നായിരുന്നു സംഭവം. പരിക്കേറ്റ ജവാനെ ഹെലികോപ്റ്ററിൽ റായ്പുരിലെ ആശുപത്രിയിലെത്തിച്ചു.