ന്യൂ​​​ഡ​​​ൽ​​​ഹി: രേ​​​ഖ ഗു​​​പ്ത​​​യെ ഡ​​​ൽ​​​ഹി മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ബി​​​ജെ​​​പി ആ​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന നി​​​യ​​​മ​​​സ​​​ഭാ​​​ക​​​ക്ഷി യോ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. സാ​​​ധ്യ​​​താ​​​പ​​​ട്ടി​​​ക​​​യി​​​ൽ മു​​​ന്നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പ​​​ർ​​​വേ​​​ഷ് സിം​​​ഗ് വ​​​ർ​​​മ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​കും. ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വാ​​​യി​​​രു​​​ന്ന വി​​​ജേ​​​ന്ദ​​​ർ ഗു​​​പ്ത​​​യെ സ്പീ​​​ക്ക​​​റാ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ഡ​​​ൽ​​​ഹി​​​യു​​​ടെ ഒ​​​ന്പ​​​താ​​​മ​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും നാ​​​ലാ​​​മ​​​ത്തെ വ​​​നി​​​താ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​ണ് രേ​​​ഖ ഗു​​​പ്ത.


ഫ​​​ലം പു​​​റ​​​ത്തു​​​വ​​​ന്ന് 11 ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ബി​​​ജെ​​​പി മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്നു രാ​​​വി​​​ലെ 11ന് ​​​രാം​​​ലീ​​​ല മൈ​​​താ​​​നി​​​യി​​​ലാ​​​ണു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ​​​ച​​​ട​​​ങ്ങ് ന​​​ട​​​ക്കു​​​ക. പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കു പു​​​റ​​​മെ ​​​ബി​​​ജെ​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ ജെ.​​​പി. ന​​​ഡ്ഡ, കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​ർ, സം​​​സ്ഥാ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​ർ എ​​​ന്നി​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.