മതപണ്ഡിതൻ അറസ്റ്റിൽ
Saturday, February 22, 2025 2:23 AM IST
മൈസൂരു: വിദ്വേഷപ്രസംഗത്തിനുശേഷം ഒരുകൂട്ടം ആളുകൾ പോലീസ് സ്റ്റേഷൻ ആക്രമിച്ച സംഭവത്തിൽ മുസ്ലിം മതപണ്ഡിതനെ പോലീസ് അറസ്റ്റ് ചെയ്തു.
കോടതിയിൽ ഹാജരാക്കിയ പ്രതി മുഫ്തി മുഷ്താഖിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു ഫെബ്രുവരി 10ന് മൗലവിയുടെ വർഗീയ പ്രസംഗത്തിനുശേഷം രാത്രി ഉദയഗിരി പോലീസ് സ്റ്റേഷൻ ആക്രമിച്ച ജനക്കൂട്ടം പോലീസ് വാഹനങ്ങൾ അടിച്ചുതകർത്തിരുന്നു.
നിരവധി പോലീസുകാർക്ക് സംഭവത്തിൽ പരിക്കേറ്റു. 17 പേരെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.