കെ. സതീഷ് നന്പൂതിരിപ്പാട് ദൂരദർശൻ ഡിജി
Friday, February 21, 2025 3:26 AM IST
ന്യൂഡൽഹി: ദൂരദർശന്റെ ഡയറക്ടർ ജനറലായി കണ്ണൂർ സ്വദേശി കെ. സതീഷ് നന്പൂതിരിപ്പാടിനെ നിയമിച്ചു.
നിലവിൽ ഗോഹട്ടിയിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി) വടക്കുകിഴക്കൻ മേഖലാ ഡിജിയായ അദ്ദേഹം 1991ലെ ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് (ഐഇഎസ്) ബാച്ച് ഉദ്യോഗസ്ഥനാണ്.
കെ.ആർ. നാരായണൻ രാഷ്ട്രപതിയായിരിക്കേ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര ഭക്ഷ്യവകുപ്പിൽ പ്രൈവറ്റ് സെക്രട്ടറി, ദേശീയ മനുഷ്യവകാശ കമ്മീഷന്റെ ഇൻഫർമേഷൻ ഓഫീസർ, നോർക്ക റൂട്ട്സിന്റെ ആദ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ നവമാധ്യമ വിഭാഗം മേധാവി എന്നീ നിലകളിൽ പ്രവ ർത്തിച്ചു.