യുഎസിലേക്ക് യുവാവിനെ കടത്താൻ ശ്രമിച്ച ഏജന്റ് പിടിയിൽ
Saturday, February 22, 2025 2:23 AM IST
ന്യൂഡൽഹി: യുവാവിനെ ഡോങ്കി റൂട്ട് എന്നറിയപ്പെടുന്ന കുപ്രസിദ്ധ പാതയിലൂടെ യുഎസിലേക്ക് അനധികൃതമായി കടത്താൻ ശ്രമിച്ച ട്രാവൽ ഏജന്റ് പിടിയിൽ.
വ്യാഴാഴ്ച അറസ്റ്റിലായ അമൃത് അറോറ ചണ്ഡിഗഡിൽ പത്തോളം വീസ, പാസ്പോർട്ട് തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നു പോലീസ് അറിയിച്ചു.
ഡോങ്കി റൂട്ട് കേസുകളിൽ ഈ വർഷം ഇന്നലെ വരെ ആറ് ഏജന്റുമാർ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ വർഷം 21 ഏജന്റുമാരും. മുന്പ് പിടിയിലായ മൻദീപ് സിംഗ് ഏന്ന മറ്റൊരു ഏജന്റുമായി സഹകരിച്ച് ചണ്ഡിഗഡിലെ സെക്ടർ 17ൽ ട്രാവൽ ഓഫീസും അമൃത് അറോറ നടത്തിവന്നിരുന്നു.