ഏക്നാഥ് ഷിന്‍ഡേയ്ക്കു വധഭീഷണി
Friday, February 21, 2025 3:26 AM IST
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയ്ക്കു വധഭീഷണി. ഉപമുഖ്യമന്ത്രി സഞ്ചരിക്കുന്ന കാറില്‍ സ്ഫോടനം നടക്കുമെന്ന് അജ്ഞാത ഇ-മെയില്‍ സന്ദേശം ലഭിച്ചതായി മുംബൈ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഇന്നലെ രാവിലെ ഗൊരേഗാവ്, ജെജെ മാര്‍ഗ് പോലീസ് സ്റ്റേഷനുകളിലേക്കാണു സന്ദേശം ലഭിച്ചത്.
സന്ദേശമയച്ച ആളുടെ ഐപി അഡ്രസ് കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ മുംബൈ പോലീസും ക്രൈം ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു.