ബംഗ്ലാദേശ് വിമാനം മഹാരാഷ്ട്രയിൽ അടിയന്തര ലാൻഡിംഗ് നടത്തി
Friday, February 21, 2025 3:26 AM IST
നാഗ്പൂർ: 396 യാത്രക്കാരുമായി ധാക്കയിൽനിന്ന് ദുബായിലേക്ക് പോകുകയായിരുന്ന ബിമൻ ബംഗ്ലാദേശ് എയർലൈൻസ് വിമാനം മഹാരാഷ്ട്രയിലെ നാഗ്പൂർ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തി.
സാങ്കേതിക തകരാറിനെത്തുടർന്ന് ബുധനാഴ്ച അർധരാത്രിയോടെ വിമാനം വഴിതിരിച്ചുവിടുകയും നാഗ്പൂരിൽ ഇറക്കുകയും ചെയ്യുകയായിരുന്നുവെന്നു വിമാനത്താവള അധികൃതർ വിശദീകരിച്ചു.
12 ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. മറ്റൊരു വിമാനത്തിൽ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാണ് നീക്കം.