ആയുധങ്ങള്‍ തിരികെ ഏൽപ്പിക്കണം: അന്ത്യശാസനവുമായി മണിപ്പുര്‍ ഗവര്‍ണര്‍
Friday, February 21, 2025 3:26 AM IST
ഇംഫാല്‍: കൊള്ളയടിച്ചതും നിയമവിരുദ്ധവുമായി കൈവശം വയ്ക്കുന്നതുമായ ആയുധങ്ങള്‍ ഒരാഴ്ചയ്ക്കകം തിരികെയേൽപ്പിക്കണമെന്ന അന്ത്യശാസനവുമായി മണിപ്പുര്‍ ഗവര്‍ണര്‍.
ഈ ആയുധങ്ങൾ പോലീസ് സ്റ്റേഷനിലോ സുരക്ഷാസേനയുടെ ക്യാന്പുകളിലോ എത്തിക്കണമെന്ന് ഗവര്‍ണര്‍ അജയ്കുമാര്‍ ഭല്ല ജനങ്ങളോട് അഭ്യര്‍ഥിച്ചു.
ഒരാഴ്ച കഴിഞ്ഞും ആയുധം കൈവശം വച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. ആയുധങ്ങള്‍ തിരികെയേല്‍പ്പിക്കുന്ന ഒറ്റ പ്രവൃത്തി സമാധാനം ഉറപ്പാക്കുന്നതിനുള്ള ശക്തമായ നടപടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
20 മാസത്തിലേറെ നീണ്ട കലാപംമൂലം നിരവധി ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുണ്ടായി. ഇതു സംസ്ഥാനത്തിനു വരുത്തിവച്ച ദോഷം വളരെ വലുതാണെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
200 എകെ 47 തോക്കുകളുള്‍പ്പടെ 5682 ആയുധങ്ങളാണ് രണ്ടു വര്‍ഷത്തിനിടയില്‍ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനില്‍നിന്നും സൈനിക ക്യാന്പുകളിൽനിന്നും മറ്റുമായി കലാപകാരികൾ കവർന്നത്.