ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തയാൾക്കു തൂക്കുകയർ
Wednesday, February 19, 2025 1:21 AM IST
കോൽക്കത്ത: ബംഗാളിൽ ഏഴു മാസം പ്രായമുള്ള കുഞ്ഞിനെെ ബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്താൻ ശ്രമിച്ചയാൾക്കു വധശിക്ഷ.
പ്രത്യേക പോക്സോ കോടതിയാണ് രാജീബ് ഘോഷിനു തൂക്കുകയർ വിധിച്ചത്. കഴിഞ്ഞ വർഷം നവംബർ 30നാണ് ഘോഷ് നിഷ്ഠുര കൃത്യം നടത്തിയത്.
ഡിസംബർ അഞ്ചിന് ഇയാൾ അറസ്റ്റിലായി. ക്രൂരകൃത്യത്തിനിരയായ പിഞ്ചുകുഞ്ഞ് ആർജി കർ മെഡിക്കൽ കോളജിൽ ഗുരുതരവാസ്ഥയിൽ ചികിത്സയിലാണ്.