നാവികസേനാ താവളങ്ങളുടെ വിവരം ചോര്‍ത്തി: മലയാളി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
Thursday, February 20, 2025 3:18 AM IST
ന്യൂഡല്‍ഹി: കൊച്ചി, കാർവാർ നാവികസേന താവളങ്ങളെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങള്‍ പാക്കിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ചോര്‍ത്തി നല്കിയ മലയാളി ഉൾപ്പെടെ മൂന്നുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു.
പി.എ. അഭിലാഷ് എന്നയാളെ ചൊവ്വാഴ്ച കൊച്ചിയില്‍നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ അറിയിച്ചു. വേതന്‍ ലക്ഷ്മണ് ടാണ്ഡേല്, അക്ഷയ് രവി നായിക് എന്നിവരെ കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍നിന്നാണു പിടികൂടിയത്.