പരിശീലനത്തിനിടെ പവർലിഫ്റ്റിംഗ് വനിതാ കൗമാരതാരത്തിന് ദാരുണാന്ത്യം
Thursday, February 20, 2025 3:18 AM IST
ജയ്പുർ: രാജസ്ഥാനിലെ ബികാനറിൽ ദേശീയ ഗെയിംസ് സ്വർണ മേഡൽ ജേതാവായ പവർലിഫ്റ്റിംഗ് വനിതാ കൗമാരതാരത്തിന് പരിശീലനത്തിനിടെ ദാരുണാന്ത്യം. ബാർബെൽ കഴുത്തിൽവീണ് പതിനേഴുകാരിയായ താരം മരിച്ചു. ജൂനിയർ നാഷണൽ ഗെയിംസ് സ്വർണമെഡൽ ജേതാവായ യഷ്തിക ആചാര്യയാണ് മരിച്ചത്.
270 കിലോ ഭാരം ഉയർത്തുന്നതിനിടെയായിരുന്നു അപകടം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജിമ്മിൽ പരിശീലകനൊപ്പം പരിശീലനം നടത്തുമ്പോൾ ബാർബെൽ കഴുത്തിൽ വീണ് കഴുത്തൊടിയുകയായിരുന്നു. പരിശീലകനും നിസാരപരിക്കേറ്റു.