ന്യൂ​​​ഡ​​​ൽ​​​ഹി: കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പം പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ന്ദി​​​രം സ​​​ന്ദ​​​ർ​​​ശി​​​ച്ച് ബ്രി​​​ട്ടീ​​​ഷ് മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഋ​​​ഷി സു​​​ന​​​ക്. ഭാ​​​ര്യ അ​​​ക്ഷ​​​ത മൂ​​​ർ​​​ത്തി​​​യോ​​​ടും മ​​​ക്ക​​​ളാ​​​യ കൃ​​​ഷ്ണ, അ​​​നൗ​​​ഷ്ക എ​​​ന്നി​​​വ​​​രോ​​​ടു​​​മൊ​​​പ്പം പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​ന്ദ​​​ർ​​​ശി​​​ച്ച ഋ​​​ഷി​​​യെ ഭാ​​​ര്യാ​​​മാ​​​താ​​​വും രാ​​​ജ്യ​​​സ​​​ഭാ എം​​​പി​​​യു​​​മാ​​​യ സു​​​ധ മൂ​​​ർ​​​ത്തി​​​യും അ​​​നു​​​ഗ​​​മി​​​ച്ചു.


ഋ​​​ഷി​​​യെ ലോ​​​ക്സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ഉ​​​ത്പ​​​ൽ കു​​​മാ​​​ർ സിം​​​ഗ് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ സ്വീ​​​ക​​​രി​​​ച്ചു. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പം താ​​​ജ്മ​​​ഹ​​​ൽ സ​​​ന്ദ​​​ർ​​​ശി​​​ച്ച ഋ​​​ഷി ഈ ​​​മാ​​​സ​​​മാ​​​ദ്യം മും​​​ബൈ വാ​​​ങ്കഡെ​​​യി​​​ൽ ന​​​ട​​​ന്ന ഇ​​​ന്ത്യ-​​​ഇം​​​ഗ്ല​​​ണ്ട് ടി20 ​​​മ​​​ത്സ​​​ര​​​ത്തി​​​ലും സ​​​ന്നി​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നു.