സിവിൽ സർവീസ് അപേക്ഷാത്തീയതി വെള്ളിയാഴ്ചവരെ നീട്ടി
Wednesday, February 19, 2025 1:21 AM IST
ന്യൂഡൽഹി: സിവിൽ സർവീസ് പ്രാഥമിക പരീക്ഷയ്ക്കുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി ഈ മാസം 21 ന് വൈകുന്നേരം 6 വരെ ദീർഘിപ്പിച്ചതായി യുപിഎസ്സി.
ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ് തുടങ്ങിയ തസ്തികകളിലേക്ക് ഉദ്യോഗാർഥികളെ കണ്ടെത്തുന്നതിനു നടത്തുന്ന പരീക്ഷയ്ക്കായി അപേക്ഷ നൽകുന്നതിന് രണ്ടാംതവണയാണു സമയം നീട്ടിനൽകുന്നത്.
കൂടുതൽ വിവരങ്ങൾ ചേർക്കുന്നതിനും തെറ്റുതിരുത്തുന്നതിനുമുള്ള കറക്ഷൻ വിൻഡോ 22 മുതൽ 28 വരെ ലഭ്യമാകും. മേയ് 25 നാണു പ്രാഥമിക പരീക്ഷ.