മഹാകുംഭ് മരണകുംഭമായെന്ന് മമത ബാനർജി
Wednesday, February 19, 2025 1:21 AM IST
കോൽക്കത്ത: പ്രയാഗ്രാജിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ പേരു വിവരങ്ങൾ ഉത്തർപ്രദേശ് സർക്കാർ മറച്ചുവച്ചിരിക്കുകയാണെന്നും ബിജെപിയുടെ ഭരണത്തിൽ മഹാകുംഭമേള മൃത്യുകുംഭമേളയായി മാറിയെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 30 പേർ മരിച്ചു, 60 പേർക്കു പരിക്കേറ്റു എന്നാണ് സർക്കാർ കണക്കുകൾ.
എന്നാൽ, നൂറുകണക്കിനുപേർ മരിച്ചിട്ടുണ്ട്. മരിച്ചവരിൽ ബംഗാൾ സ്വദേശികളുണ്ട്. ഇവരുടെ വിവരങ്ങൾ കൃത്യമായി കൈമാറാൻ യുപി സർക്കാരിനു കഴിഞ്ഞില്ല.
അതിനാൽ, ധനസഹായം ലഭ്യമാക്കുന്നതു വൈകുമെന്നും മമത നിയമസഭയിൽ പറഞ്ഞു. കുംഭമേളയിലെ വിഐപി സംസ്കാരത്തെയും മമത വിമർശിച്ചു.
അതിനാലാണ് താൻ സ്നാനം ചെയ്യാൻ പോകാതിരുന്നതെന്നും മമത കൂട്ടിച്ചേർത്തു.