വിലങ്ങണിഞ്ഞ് നിയമസഭയിൽ എംഎൽഎയുടെ പ്രതിഷേധം
Wednesday, February 19, 2025 3:00 AM IST
ലക്നോ: അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ വിലങ്ങണിയിച്ച് ഇന്ത്യയിലേക്കു തിരിച്ചെത്തിച്ച യുഎസ് നടപടിക്കെതിരേ യുപിയിലെ സമാജ്വാദി പാർട്ടിയുടെ വേറിട്ട പ്രതിഷേധം.
നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാനായി എസ്പി എംഎൽഎയായ അതുൽ പ്രധാൻ കഴുത്തിലും കൈകളിലും സ്വയം വിലങ്ങ് അണിഞ്ഞാണ് എത്തിയത്.
യുഎസിന്റെ നടപടികളോട് രാജ്യം ഒരിക്കലും പൊറുക്കില്ലെന്നും മനുഷ്യത്വരഹിതമായി നാടുകടത്തപ്പെട്ട ഇന്ത്യക്കാർക്കു നീതി ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.