എന്തുകൊണ്ട് അധികം ജനറൽ ടിക്കറ്റുകൾ വിറ്റു: റെയിൽവേ ദുരന്തത്തിൽ ഡൽഹി ഹൈക്കോടതി
സ്വന്തം ലേഖകൻ
Thursday, February 20, 2025 3:18 AM IST
ന്യൂഡൽഹി: ട്രെയിനിൽ ഉൾക്കൊള്ളാൻ കഴിയുന്നതിലധികം ജനറൽ ടിക്കറ്റുകൾ എന്തിനു വിറ്റുവെന്ന് റെയിൽവേയോടു ഡൽഹി ഹൈക്കോടതി.
കഴിഞ്ഞ ശനിയാഴ്ച ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ച സംഭവത്തിൽ കേന്ദ്രസർക്കാരിനോടും റെയിൽവേയോടും ഹൈക്കോടതി പ്രതികരണം തേടി. കേസിൽ അടുത്ത മാസം 26ന് വീണ്ടും വാദം കേൾക്കും.