നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ ശൈ​​​ത്യ​​​കാ​​​ല വി​​​മാ​​​ന സ​​​ർ​​​വീ​​​സ് സ​​​മ​​​യ​​​വി​​​വ​​​ര പ​​​ട്ടി​​​ക പ്ര​​​ഖ്യാ​​​പി​​​ച്ചു. ഈ ​​​മാ​​​സം 27 മു​​​ത​​​ൽ 2025 മാ​​​ർ​​​ച്ച് 29 വ​​​രെ​​​യാ​​​ണ് ഇ​​​തു പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കു​​​ക. നി​​​ല​​​വി​​​ലു​​​ള്ള വേ​​​ന​​​ൽ​​​ക്കാ​​​ല പ​​​ട്ടി​​​ക​​​യി​​​ൽ 1,480 സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​ണു​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ശൈ​​​ത്യ​​​ക്കാ​​​ല പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ത് 1,576 പ്ര​​​തി​​​വാ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ളാ​​​കും.

രാ​​​ജ്യാ​​​ന്ത​​​ര സെ​​​ക്‌ടറി​​​ൽ 26 ഉം ​​​ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്‌ടറി​​​ൽ ഏ​​​ഴും എ​​​യ​​​ർ​​​ലൈ​​​നു​​​ക​​​ളാ​​​ണ് സി​​​യാ​​​ലി​​​ൽ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. രാ​​​ജ്യാ​​​ന്ത​​​ര സെ​​​ക്ട​​​റി​​​ൽ ഏ​​​റ്റ​​​വും അ​​​ധി​​​കം സ​​​ർ​​​വീ​​​സു​​​ള്ള​​​ത് അ​​​ബു​​​ദാ​​​ബി​​​യി​​​ലേ​​​ക്കാ​​​ണ്. 67 പ്ര​​​തി​​​വാ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ൾ. ദു​​​ബാ​​​യി​​​ലേ​​​ക്ക് 46 സ​​​ർ​​​വീ​​​സു​​​ക​​​ളും ദോ​​​ഹ​​​യി​​​ലേ​​​ക്ക് 31 സ​​​ർ​​​വീ​​​സു​​​ക​​​ളു​​​മാ​​​ണ് കൊ​​​ച്ചി​​​യി​​​ൽ​​നി​​​ന്നു​​​ള്ള​​​ത്.

പു​​​തി​​​യ ശൈ​​​ത്യ​​​കാ​​​ല ഷെ​​​ഡ്യൂ​​​ൾ പ്ര​​​കാ​​​രം യു​​​എ​​​ഇ​​​യി​​​ലേ​​​ക്കു​​​ള്ള മൊ​​​ത്തം പ്ര​​​തി​​​വാ​​​ര സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം 134 ആ​​​യി​​​രി​​​ക്കും. രാ​​​ജ്യാ​​​ന്ത​​​ര​​ത​​​ല​​​ത്തി​​​ൽ ആ​​​ഴ്ച​​​യി​​​ൽ 51 ഓ​​​പ്പ​​​റേ​​​ഷ​​​നു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സാ​​​ണു പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​ന്നാ​​​മ​​​ത്.

എ​​​ത്തി​​​ഹാ​​​ദ് - 28, എ​​​യ​​​ർ അ​​​റേ​​​ബ്യ അ​​​ബു​​​ദാ​​​ബി - 28, എ​​​യ​​​ർ ഏ​​​ഷ്യ - 18, എ​​​യ​​​ർ ഇ​​​ന്ത്യ - 17, എ​​​യ​​​ർ അ​​​റേ​​​ബ്യ, ആ​​​കാ​​​ശ, എ​​​മി​​​റേ​​​റ്റ്സ്, ഒ​​​മാ​​​ൻ എ​​​യ​​​ർ, സിം​​​ഗ​​​പ്പു​​​ർ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് - 14, എ​​​ന്നി​​​വ​​​രാ​​​ണ് മ​​​റ്റു പ്ര​​​മു​​​ഖ എ​​​യ​​​ർ​​​ലൈ​​​നു​​​ക​​​ൾ.


ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ട​​​റി​​​ൽ ബം​​​ഗ​​​ളൂ​​​രു- 112, മും​​​ബൈ- 75, ഡ​​​ൽ​​​ഹി- 63, ചെ​​​ന്നൈ- 61, ഹൈ​​​ദ​​​രാ​​​ബാ​​​ദ് - 52, അ​​​ഗ​​​ത്തി - 15, അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ലേ​​​ക്കും കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലേ​​​ക്കും 14 , പൂ​​​ന- 13, കോ​​​ഴി​​​ക്കോ​​​ട്, ഗോ​​​വ, ക​​​ണ്ണൂ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഏ​​ഴു വീ​​​ത​​​വും സേ​​​ല​​​ത്തേ​​​ക്ക് അ​​ഞ്ചു സ​​​ർ​​​വീ​​​സു​​​ക​​​ളു​​​മാ​​​ണ് സി​​​യാ​​​ൽ ശൈ​​​ത്യ​​​കാ​​​ല സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക.

2023-24 സാ​​​മ്പ​​​ത്തി​​​ക​​വ​​​ർ​​​ഷ​​​ത്തി​​​ൽ 1,000 കോ​​​ടി ക്ല​​​ബ്ബി​​​ൽ പ്ര​​​വേ​​​ശി​​​ച്ച സി​​​യാ​​​ൽ, ഒ​​​രു ക​​​ല​​​ണ്ട​​​ർ വ​​​ർ​​​ഷ​​​ത്തി​​​ലും സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലും ഒരു കോടി യാ​​​ത്ര​​​ക്കാ​​​ർ എ​​​ത്തി​​​ച്ചേ​​​ർ​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​ക വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​മാ​​​യി മാ​​​റി.

ഇ​​​ന്ത്യ​​​ൻ വ്യോ​​​മ​​​യാ​​​ന മേ​​​ഖ​​​ല​​​യി​​​ലെ വ​​​ർ​​​ധി​​​ച്ചു​​​വ​​​രു​​​ന്ന ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക​​​നു​​​സൃ​​​ത​​​മാ​​​യി സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ ക​​​മ്പ​​​നി ദൈ​​​നം​​​ദി​​​നം ശ്ര​​​മി​​​ച്ചു​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് സി​​​യാ​​​ൽ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്‌ടർ എ​​​സ്. സു​​​ഹാ​​​സ് പ​​​റ​​​ഞ്ഞു.