തൃ​​​ശൂ​​​ർ: ഭ​​​ക്ഷ്യോ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തെ സ്വ​​​യം​​​പ​​​ര്യാ​​​പ്ത​​​മാ​​​ക്കാ​​​ൻ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​എം എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും നെ​​​ൽ​​​കൃ​​​ഷി​​​യി​​​ലേ​​​ക്ക് ഇ​​​റ​​​ങ്ങു​​​മെ​​​ന്നു ജ​​​ല​​​വി​​​ഭ​​​വ​​​മ​​​ന്ത്രി റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ.

കെ.​​​എം. മാ​​​ണി കാ​​​ർ​​​ഷി​​​ക​​​സ​​​മൃ​​​ദ്ധി പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​രം ‘ഞ​​​ങ്ങ​​​ളും നെ​​​ൽ​​​കൃ​​​ഷി​​​യി​​​ലേ​​​ക്ക്’ എ​​​ന്ന പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​ന​​​വും ഉ​​​ദ്ഘാ​​​ട​​​ന​​​വും തൃ​​​ശൂ​​​ർ പു​​​ല്ല​​​ഴി കോ​​​ൾ​​​പ്പാ​​​ട​​​ത്തു നി​​​ർ​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

നെ​​​ല്ലു​​​ത്പാ​​​ദ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ കൂ​​​ടു​​​ത​​​ൽ ഊ​​​ന്ന​​​ൽ ന​​​ൽ​​​കു​​​മെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു. നെ​​​ൽ​​​ക​​​ർ​​​ഷ​​​ക​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ റ​​​വ​​​ന്യു, കൃ​​​ഷി​​​വ​​​കു​​​പ്പ് മ​​​ന്ത്രി​​​മാ​​​രു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

കോ​​​ൾ​​​മേ​​​ഖ​​​ല​​​യി​​​ലെ വി​​​വി​​​ധ പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ജ​​​ല​​​സേ​​​ച​​​ന​​​വ​​​കു​​​പ്പ്, കൃ​​​ഷി​​​വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​മാ​​​യി മ​​​ന്ത്രി ച​​​ർ​​​ച്ച ന​​​ട​​​ത്തി.


കോ​​​ൾ​​​പ്പ​​​ട​​​വ് സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘം പ്ര​​​സി​​​ഡ​​​ന്‍റ് ഗോ​​​പി​​​നാ​​​ഥ​​​ൻ കൊ​​​ള​​​ങ്ങാ​​​ട്ട്, കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്-​​​എം ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ ഈ​​​ച്ച​​​ര​​​ത്ത്, ഉ​​​ന്ന​​​താ​​​ധി​​​കാ​​​ര​​​സ​​​മി​​​തി​​​യം​​​ഗം സെ​​​ബാ​​​സ്റ്റ്യ​​​ൻ ചൂ​​​ണ്ട​​​ൽ, സം​​​സ്ഥാ​​​ന സ്റ്റി​​​യ​​​റിം​​​ഗ് ക​​​മ്മി​​​റ്റി​​​യം​​​ഗം ബേ​​​ബി മാ​​​ത്യു കാ​​​വു​​​ങ്ക​​​ൽ, സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അം​​​ഗം അ​​​ഡ്വ.​​​പി.​​​ഐ. മാ​​​ത്യു, ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രാ​​​യ ബേ​​​ബി നെ​​​ല്ലി​​​ക്കു​​​ഴി, സെ​​​ബാ​​​സ്റ്റ്യ​​​ൻ ജോ​​​സ് മ​​​ഞ്ഞ​​​ളി, പോ​​​ളി റാ​​​ഫേ​​​ൽ, ജി​​​ല്ലാ ട്ര​​​ഷ​​​റ​​​ർ കെ.​​​എ. വി​​​ൻ​​​സ​​​ന്‍റ്, ക​​​ർ​​​ഷ​​​ക​​​യൂ​​​ണി​​​യ​​​ൻ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ് മു​​​തു​​​കാ​​​ട്ടി​​​ൽ, നെ​​​ൽ​​​ക്ക​​​ർ​​​ഷ​​​ക യൂ​​​ണി​​​യ​​​ൻ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് എ.​​​ഐ. കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, കേ​​​ര​​​ള യൂ​​​ത്ത് ഫ്ര​​​ണ്ട് -എം ​​​ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് പീ​​​റ്റ​​​ർ പാ​​​വ​​​റ​​​ട്ടി, ലോ​​​യേ​​​ഴ്സ് കോ​​​ണ്‍​ഗ്ര​​​സ് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. സ​​​ജൂ​​​ഷ് മാ​​​ത്യു തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.