തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു മ​​​യ​​​ക്കു​​മ​​​രു​​​ന്ന് ഉ​​​പ​​​യോ​​​ഗം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​താ​​​യി ക​​​ണ​​​ക്കു​​​ക​​​ൾ. ക​​​ഴി​​​ഞ്ഞ 10 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​പ​​​ണി​​​യി​​​ൽ 544 കോ​​​ടി രൂ​​​പ വി​​​ല വ​​​രു​​​ന്ന മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് സം​​​സ്ഥാ​​​ന​​​ത്തു​​നി​​​ന്നു പി​​​ടി​​​കൂ​​​ടി​​​യ​​​താ​​​യി എ​​​ക്സൈ​​​സ് മ​​​ന്ത്രി എം.​​​ബി. രാ​​​ജേ​​​ഷ് ത​​​ന്നെ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ക​​​ഞ്ചാ​​​വും സി​​​ന്ത​​​റ്റി​​​ക്ക് ഡ്ര​​​ഗു​​​ക​​​ളാ​​​യ എം​​​ഡി​​​എം​​​എ, എ​​​ൽ​​​എ​​​സ്ഡി, മെ​​​ത്ത ഫി​​​റ്റ​​​മി​​​ൻ, നൈ​​​ട്രേ​​​സെ​​​ഫാം, ഹാ​​​ഷി​​​ഷ് ഓ​​​യി​​​ൽ തു​​​ട​​​ങ്ങി​​​യ ല​​​ഹ​​​രി വ​​​സ്തു​​​ക്ക​​​ളാ​​ണു പി​​​ടി​​​കൂ​​​ടു​​​ന്ന​​​തി​​​ൽ അ​​​ധി​​​ക​​​വും. ല​​​ഹ​​​രിവ​​​സ്തു​​​ക്ക​​​ൾ ക​​​ണ്ടെ​​​ത്താ​​​നാ​​​യി 2014 മു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് 8,55,194 പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളാ​​​ണ് എ​​​ക്സൈ​​​സ് ന​​​ട​​​ത്തി​​​യ​​​ത്.

കേ​​​സു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ ശ​​​രാ​​​ശ​​​രി പ്രാ​​​യം 18നും 40​​​നും ഇ​​​ട​​​യി​​​ലാ​​​ണെ​​​ന്നും ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. 154 സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സു​​​ക​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​​യും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.


അ​​​തേ​​​സ​​​മ​​​യം, ല​​​ഹ​​​രി​​​ക്കും മ​​​യ​​​ക്കു​​മ​​​രു​​​ന്നി​​​നും എ​​​തി​​​രേ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​ബോ​​​ധം ന​​​ൽ​​​കു​​​ന്ന​​​തി​​​നാ​​​യി ആ​​​രം​​​ഭി​​​ച്ച വി​​​മു​​​ക്തി പ​​​ദ്ധ​​​തി വ​​​ഴി കാ​​​ര്യ​​​മാ​​​യ പു​​​രോ​​​ഗ​​​തി ഉ​​​ണ്ടാ​​​യില്ല. 66.74 കോ​​​ടി രൂ​​​പ​​​യാ​​ണു വി​​​മു​​​ക്തി​​​ക്കു​​വേ​​​ണ്ടി ഖ​​​ജ​​​നാ​​​വി​​​ൽ​​നി​​​ന്നു ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്.

ഇ​​ത​​ര സം​​സ്ഥാ​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു ല​​​ഹ​​​രി​​വി​​​രു​​​ദ്ധ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നാ​​​യി 7.22 ല​​​ക്ഷം രൂ​​​പ ചെ​​​ല​​​വാ​​​ക്കി. ല​​​ഹ​​​രി വ​​​രു​​​ന്ന വ​​​ഴി​​​ക​​​ൾ അ​​​ട​​​യ്ക്കാ​​​നോ പ്ര​​​ധാ​​​ന ല​​​ഹ​​​രി സ​​​പ്ലൈ​​​യേ​​​ഴ്സി​​​നെ പി​​​ടി​​​കൂ​​​ടാ​​​നോ സ​​​ർ​​​ക്കാ​​​രി​​​നു സാ​​​ധി​​​ച്ചി​​​ല്ല. പി​​​ടി​​​യി​​​ലാ​​​യ​​​വ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും ചെ​​​റു​​​കി​​​ട ഏ​​​ജ​​​ന്‍റു​​​മാ​​​ർ മാ​​​ത്ര​​​മാ​​​ണ്.