കേന്ദ്ര ഉത്തരവ് പാലിച്ചാല്‍ ഒരു ആരാധനാലയത്തിലും വെടിക്കെട്ട് നടത്താന്‍ കഴിയില്ല: മന്ത്രി വാസവന്
Wednesday, October 23, 2024 2:15 AM IST
കോട്ടയം: കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഉത്തരവ് പാലിച്ചാൽ ഒരു ആരാധനാലയത്തിലും വെടിക്കെട്ട് നടത്താൻ കഴിയില്ലെന്ന് മന്ത്രി വി.എൻ. വാസവൻ.
കേരളത്തിലെ ആചാരത്തിന്റെയും ആഘോഷത്തിന്റെയും ഭാഗമാണ് വെടിക്കെട്ട്. ഉത്തരവ് പ്രകാരം തൃശൂര്‍ പൂരത്തിനുപോലും വെടിക്കെട്ട് നടത്താന്‍ കഴിയാതെ വരും.
കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം പ്രതിഷേധാര്‍ഹമാണന്നും ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കത്തു നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ ഉത്തരവ് പിന്‍വലിപ്പിക്കാന്‍ ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.