ആരുമറിയാതെ മുകേഷിന്റെ അറസ്റ്റ്
Wednesday, October 23, 2024 2:16 AM IST
വടക്കാഞ്ചേരി: സ്വന്തം കാറിൽ രാത്രി ആരുമറിയാതെ വന്ന് മുകേഷ് എംഎൽഎ അറസ്റ്റ് വരിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നടനും എംഎൽഎയുമായ മുകേഷ് വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിൽ ഹാജരായത്.
രാത്രി അഭിഭാഷകനുമൊത്ത് അതീവരഹസ്യമായി താരം സ്റ്റേഷനിലെത്തുകയായിരുന്നു. മുകേഷിന്റെ വരവ് ആരുമറിയരുതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരും നിർദേശം നൽകിയിരുന്നു എന്നാണു സൂചന. പ്രത്യേക അന്വേഷണസംഘത്തിലെ എസ്പി ഐശ്വര്യ ദോംഗ്രെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
തുടർന്നു മുകേഷിനെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനാ പൂർത്തിയാക്കി ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. എറണാകുളം സെഷൻസ് കോടതി നേരത്തേ മുകേഷിനു ജാമ്യം അനുവദിച്ചിരുന്നു.
ആലുവയിലെ ഒരു നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മുകേഷിനെതിരേ പോലീസ് കേസെടുത്തിരുന്നത്.