ക​​​​ല്ല​​​​ടി​​​​ക്കോ​​​​ട്‌: പാ​​​​ല​​​​ക്കാ​​​​ട്‌-കോ​​​​ഴി​​​​ക്കോ​​​​ട്‌ ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ ക​​​​ല്ല​​​​ടി​​​​ക്കോ​​​​ട്‌ അ​​​​യ്യ​​​​പ്പ​​​​ൻ​​​​കാ​​​​വി​​​​നു സ​​​​മീ​​​​പം നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട കാ​​​​ർ ലോ​​​​റി​​​​യി​​​​ലി​​​​ടി​​​​ച്ചു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച കോ​​​​ങ്ങാ​​​​ട്‌ മ​​​​ണി​​​​ക്ക​​​​ശേ​​​​രി, അ​​​​ര​​​​പ്പാ​​​​റ സ്വ​​​​ദേ​​​​ശി​​​​ക​​​​ളു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹം പോ​​​​സ്റ്റ്‌​​​​മോ​​​​ർ​​​​ട്ട​​​​ത്തി​​​​നു ശേ​​​​ഷം ബ​​​​ന്ധു​​​​ക്ക​​​​ൾ​​​​ക്കു വി​​​​ട്ടു​​​​ന​​​​ൽ​​​​കി.

കോ​​​​ങ്ങാ​​​​ട്‌ കീ​​​​ഴ്മു​​​​റി മ​​​​ണ്ണാം​​​​ത​​​​റ കൃ​​​​ഷ്ണ​​​​ന്‍റെ​​​​യും ഓ​​​​മ​​​​ന​​​​യു​​​​ടെ​​​​യും മ​​​​ക​​​​ൻ ഓ​​​​ട്ടോ ഡ്രൈ​​​​വ​​​​ർ കെ.​​​​കെ. വി​​​​ജേ​​​​ഷ് (35), വെ​​​​ള്ള​​​​യം​​​​തോ​​​​ട്‌ വി​​​​ജ​​​​യ​​​​കു​​​​മാ​​​​റി​​​​ന്‍റെ​​​​യും ജാ​​​​ന​​​​കി​​​​യു​​​​ടെ​​​​യും മ​​​​ക​​​​ൻ വി​​​​ഷ്ണു (29), വീ​​​​ണ്ട​​​​പ്പാ​​​​റ വീ​​​​ണ്ട​​​​കു​​​​ന്ന് ചി​​​​ദം​​​​ബ​​​​ര​​​​ത്തി​​​​ന്‍റെ മ​​​​ക​​​​ൻ ര​​​​മേ​​​​ഷ്‌ (31), മ​​​​ണി​​​​ക്ക​​​​ശേ​​​​രി എ​​​​സ്റ്റേ​​​​റ്റ് സ്റ്റോ​​​​പ്പി​​​​ൽ മു​​​​ഹ​​​​മ്മ​​​​ദി​​​​ന്‍റെ മ​​​​ക​​​​ൻ അ​​​​ഫ്സ​​​​ൽ (18), കാ​​​​രാ​​​​കു​​​​ർ​​​​ശി മാ​​​​ങ്കു​​​​റി​​​​ശി കാ​​​​വ് കൊ​​​​യ്യാ​​​​കാ​​​​ട്ടി​​​​ൽ മ​​​​നോ​​​​ജി​​​​ന്‍റെ മ​​​​ക​​​​ൻ മ​​​​ഹേ​​​​ഷ്‌ (24) എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​ത്.

ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി പ​​​​തി​​​​നൊ​​​​ന്നോ​​​​ടെ​​​​യാ​​​യി​​​രു​​​ന്നു അ​​​​പ​​​​ക​​​​ടം. ക​​​​ല്ല​​​​ടി​​​​ക്കോ​​​​ട്‌ ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ കാ​​​​ട്ടു​​​​ശേ​​​​രി അ​​​​യ്യ​​​​പ്പ​​​​ൻ​​​​കാ​​​​വി​​​​നു​​​​ സ​​​​മീ​​​​പം എ​​​​തി​​​​രേ ​വ​​​​ന്ന ലോ​​​​റി​​​​യി​​​​ൽ കാ​​​​ർ ഇ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. നാ​​​​ലുപേ​​​​ർ സം​​​​ഭ​​​​വ​​​​സ്ഥ​​​​ല​​​​ത്തും ഒ​​​​രാ​​​​ൾ പാ​​​​ല​​​​ക്കാ​​​​ട്‌ ജി​​​​ല്ലാ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലു​​​​മാ​​​​ണു മ​​​​രി​​​​ച്ച​​​​ത്‌.

കോ​​​​ങ്ങാ​​​​ടു​​​​നി​​​​ന്നു മ​​​​ണ്ണാ​​​​ർ​​​​ക്കാ​​​​ട്‌ ഭാ​​​​ഗ​​​​ത്തേ​​​​ക്കു പോ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു കാ​​​​ർ. മ​​​​ഴ​​​​യി​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട്‌ തെ​​​​ന്നി​​​​നീ​​​​ങ്ങി ലോ​​​​റി​​​​യി​​​​ൽ ഇ​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് ദൃ​​​​സാ​​​​ക്ഷി​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞു. അ​​​​പ​​​​ക​​​​ട​​​​സ​​​​മ​​​​യ​​​​ത്ത് ചാ​​​​റ്റ​​​​ൽമ​​​​ഴ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ഇ​​​​ടി​​​​യു​​​​ടെ ആ​​​​ഘാ​​​​ത​​​​ത്തി​​​​ൽ കാ​​​​ർ പൂ​​​​ർ​​​​ണ​​​​മാ​​​​യും ത​​​​ക​​​​ർ​​​​ന്നു. പി​​​​ന്നാ​​​​ലെ​​​​ത്തി​​​​യ വ​​​​ണ്ടി​​​​ക​​​​ളി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​വ​​​​രും ക​​​​ല്ല​​​​ടി​​​​ക്കോ​​​​ട്‌ പോ​​​​ലീ​​​​സും നാ​​​​ട്ടു​​​​കാ​​​​രും ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നു‌ നേ​​​​തൃ​​​​ത്വം​​​​ന​​​​ൽ​​​​കി. ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി മൃ​​​​ത​​​​ദേ​​​​ഹം കോ​​​​ങ്ങാ​​​​ട്‌ പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു വ​​​​ച്ചു.


വി.​​​​കെ. ശ്രീ​​​​ക​​​​ണ്ഠ​​​​ൻ എം​​​​പി, കെ. ​​​​ശാ​​​​ന്ത​​​​കു​​​​മാ​​​​രി എം​​​​എ​​​​ൽ​​​​എ തു​​​​ട​​​​ങ്ങി​​​​യ നേ​​​​താ​​​​ക്ക​​​​ൾ സ്ഥ​​​​ല​​​​ത്തെ​​​​ത്തി അ​​​​ന്തി​​​​മോ​​​​പ​​​​ചാ​​​​ര​​​​മ​​​​ർ​​​​പ്പി​​​​ച്ചു. വ​​​​ൻ ജ​​​​നാ​​​​വ​​​​ലി​​​​യാ​​​​ണ് പൊ​​​​തു​​​​ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നെ​​​​ത്തി​​​​യ​​​​ത്.

ക​​​​ല്ല​​​​ടി​​​​ക്കോ​​​​ട്‌ ഗ്രാ​​​​മം ഉ​​​​ണ​​​​ർ​​​​ന്ന​​​​ത്‌ ദു​​​​ര​​​​ന്ത​​​​വാ​​​​ർ​​​​ത്ത​​​​ കേ​​​​ട്ട്

ക​​​​ല്ല​​​​ടി​​​​ക്കോ​​​​ട്‌: പാ​​​​ല​​​​ക്കാ​​​​ട്‌-കോ​​​​ഴി​​​​ക്കോ​​​​ട് ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ ക​​​​ല്ല​​​​ടി​​​​ക്കോ​​​​ട്‌ അ​​​​യ്യ​​​​പ്പ​​​​ൻ​​​​കാ​​​​വി​​​​നു സ​​​​മീ​​​​പം ചൊ​​​​വ്വാ​​​​ഴ്ച അ​​​​ർ​​​​ധ​​​​രാ​​​​ത്രി​​​​യു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ന്‍റെ ഭീ​​​​ക​​​​ര​​​​ത പ്ര​​​​ദേ​​​​ശ​​​​വാ​​​​സി​​​​ക​​​​ൾ അ​​​​റി​​​​ഞ്ഞ​​​​ത് നേ​​​​രം​​​​ വെ​​​​ളു​​​​ത്ത​​​​പ്പോ​​​​ൾ.

സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളും ഒ​​​​രു​​​​മി​​​​ച്ചു ജോ​​​​ലി​​​​യെ​​​​ടു​​​​ക്കു​​​​ന്ന​​​​വ​​​​രു​​​​മാ​​​​യ മൂ​​​​ന്നു​​​​പേ​​​​രും മ​​​​റ്റു ര​​​​ണ്ടു സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളു​​​​മാ​​​​യി രാ​​​​ത്രി​​​​യാ​​​​ണു കാ​​​​റി​​​​ൽ യാ​​​​ത്ര​​​​ തി​​​​രി​​​​ച്ച​​​​ത്‌. രാ​​​​ത്രി പ​​​​ത്തു​​​​വ​​​​രെ ഇ​​​​വ​​​​ർ കോ​​​​ങ്ങാ​​​​ട്‌ പ​​​​ട്ട​​​​ണ​​​​ത്തി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. മ​​​​ഹേ​​​​ഷി​​​​നെ വീ​​​​ട്ടി​​​​ൽ കൊ​​​​ണ്ടാ​​​​ക്കാ​​​​നാ​​​​ണു സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ൾ കാ​​​​റി​​​​ൽ പു​​​​റ​​​​പ്പെ​​​​ട്ട​​​​തെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.

കാ​​​​ഞ്ഞി​​​​ക്കു​​​​ള​​​​ത്തു​​​​നി​​​​ന്നു ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ലേ​​​ക്കു ക​​​​യ​​​​റി 500 മീ​​​​റ്റ​​​​ർ പി​​​​ന്നി​​​​ട്ട​​​​പ്പോ​​​​ഴേ​​​​ക്കും ഇ​​​​വ​​​​ർ സ​​​​ഞ്ച​​​​രി​​​​ച്ചി​​​​രു​​​​ന്ന കാ​​​​ർ നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ട്‌ എ​​​​തി​​​​രേ ​വ​​​​ന്ന ലോ​​​​റി​​​​യി​​​​ൽ ഇ​​​​ടി​​​​ച്ചുക​​​​യ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പൂ​​​​ർ​​​​ണ​​​​മാ​​​​യും ത​​​​ക​​​​ർ​​​​ന്ന കാ​​​​റി​​​​നു​​​​ള്ളി​​​​ൽ​​​​നി​​​​ന്നു വ​​​​ള​​​​രെ പ​​​​ണി​​​​പ്പെ​​​​ട്ടാ​​​​ണ് എല്ലാവ​രെയും പു​​​​റ​​​​ത്തെ​​​​ടു​​​​ത്ത​​​​ത്‌.