വിദേശ തൊഴിൽ തട്ടിപ്പിനെതിരേ നടപടി: ടാസ്ക് ഫോഴ്സ് യോഗം ചേർന്നു
norkaroots2482023.jpg
Thursday, October 24, 2024 2:09 AM IST
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്കുളള അനധികൃത റിക്രൂട്ട്മെന്റുകൾ, വീസ തട്ടിപ്പുകൾ എന്നിവ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ഓപറേഷൻ ശുഭയാത്ര ടാസ്ക് ഫോഴ്സിന്റെ ആദ്യ യോഗം തിരുവനന്തപുരം നോർക്ക സെന്ററിൽ ചേർന്നു.
അനധികൃതവും വ്യാജവുമായ വിദേശ തൊഴിൽ റിക്രൂട്ട്മെന്റുകൾ, വീസ തട്ടിപ്പ്, സ്റ്റുഡന്റ് വീസാ തട്ടിപ്പ്, വിസിറ്റ് വീസയിലെത്തിയുളള റിക്രൂട്ട്മെന്റ് തട്ടിപ്പുകൾ, റഷ്യ, പോളണ്ട്, നെതർലൻഡ്സ്, തായ്ലൻഡ്, കന്പോഡിയ, ലാവോസ്, ന്യൂസിലൻഡ്എന്നിവിടങ്ങളിലേക്കുളള തൊഴിൽ തട്ടിപ്പുകൾ എന്നിവയുൾപ്പെടെ നിലവിലുള്ള പരാതികൾ സംബന്ധിച്ച് യോഗം വിലയിരുത്തി.
സ്റ്റുഡന്റ്-വിസിറ്റ് വീസ തട്ടിപ്പുകളിൽ നടപടി സ്വീകരിക്കുന്നതിന് നിലവിൽ നിയമപരിമിതിയുണ്ട്. ഇക്കാര്യത്തിൽ നിയമനിർമാണത്തിന്റെ ആവശ്യകത സംബന്ധിച്ച് സംസ്ഥാനസർക്കാരിന്റെ ശ്രദ്ധയിൽപെടുത്താനും യോഗം തീരുമാനിച്ചു.