കാ​​​ഞ്ഞ​​​ങ്ങാ​​​ട്: ഉ​​​യ​​​ര്‍​ന്ന പ​​​ലി​​​ശ വാ​​​ഗ്ദാ​​​നം ന​​​ല്‍​കി കോ​​​ടി​​​ക​​​ളു​​​ടെ ത​​​ട്ടി​​​പ്പു ന​​​ട​​​ത്തി ഒ​​​ളി​​​വി​​​ല്‍ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്ന പ്ര​​​തി​​​യെ അ​​​മ്പ​​​ല​​​ത്ത​​​റ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. പെ​​​രു​​​മ്പ​​​ള മേ​​​ല​​​ത്ത് എം. ​​​കു​​​ഞ്ഞി​​​ച്ച​​​ന്തു നാ​​​യ​​​ര്‍ (60) ആ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

കോ​​​ട്ട​​​യം ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള സി​​​ക് സെ​​​ക്ട് ഫിനാ​​​ന്‍​സി​​​ല്‍ നി​​​ക്ഷേ​​​പി​​​ച്ച വ​​​ന്‍ തു​​​ക ഇ​​​ട​​​പാ​​​ടു​​​കാ​​​ര്‍​ക്ക് ന​​​ല്‍​കാ​​​തെ നീ​​​ലേ​​​ശ്വ​​​രം ബ​​​സ് സ്റ്റാ​​​ന്‍​ഡി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​പ്പി​​​ച്ച സ്ഥാ​​​പ​​​നം പൂ​​​ട്ടി മു​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. 18 ശ​​​ത​​​മാ​​​നം വ​​​രെ പ​​​ലി​​​ശ വാ​​​ഗ്ദാ​​​നം ന​​​ല്‍​കി ഒ​​​രു ല​​​ക്ഷം മു​​​ത​​​ല്‍ 10 ല​​​ക്ഷം രൂ​​​പ വ​​​രെ​​​യാ​​​ണു പ​​​ല​​​രി​​​ല്‍നി​​​ന്നാ​​​യി നി​​​ക്ഷേ​​​പ​​​മാ​​​യി തട്ടിയെടുത്തത്.

2018ല്‍ ​​​നി​​​ക്ഷേ​​​പ​​​ക​​​ന്‍റെ പ​​​രാ​​​തി​​​യി​​​ല്‍ നീ​​​ലേ​​​ശ്വ​​​രം പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത് കു​​​ഞ്ഞി​​​ച്ച​​​ന്തു​​​നാ​​​യ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു. കൂ​​​ടു​​​ത​​​ല്‍ പ​​​രാ​​​തി​​​കളെ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് നീ​​​ലേ​​​ശ്വ​​​ര​​​ത്തെ സ്ഥാ​​​പ​​​നം പൂ​​​ട്ടി മു​​​ങ്ങി​​​യ​​​ത്.

നീ​​​ലേ​​​ശ്വ​​​ര​​​ത്തി​​​നു പു​​​റ​​മേ കാ​​സ​​ർ​​ഗോ​​ഡ് ജി​​​ല്ല​​​യിലും പു​​​റ​​​ത്തു​​​മാ​​​യി നൂ​​​റോ​​​ളം കേ​​​സു​​​ക​​​ളു​​​ണ്ട്. അ​​​മ്പ​​​ല​​​ത്ത​​​റ പോ​​​ലീ​​​സി​​​ല്‍ മാ​​​ത്രം 60 ഓ​​​ളം കേ​​​സും ഹോ​​​സ്ദു​​​ര്‍​ഗി​​​ല്‍ 12ഉം ​​​നീ​​​ലേ​​​ശ്വ​​​ര​​​ത്ത് 25 ല​​​ധി​​​ക​​​വും കേ​​​സു​​​ക​​​ളു​​​ണ്ട്.


എ​​​ല്ലാ കേ​​​സു​​​ക​​​ളി​​​ലും ഹോസ്ദു​​​ര്‍​ഗ് കോ​​​ട​​​തി വാ​​​റ​​​ണ്ട് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു. ഉ​​​ത്ത​​​ര്‍​പ്ര​​​ദേ​​​ശി​​​ല്‍ ഒ​​​രു ആ​​​ത്മീ​​​യ​​​ഗു​​​രു​​​വി​​​ന്‍റെ അ​​​നു​​​യാ​​​യി ആയി ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്ന ഇ​​​യാ​​​ള്‍ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഗു​​​രു​​​പു​​​ര​​​ത്തെ​​​ത്തി​​​യ വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് അ​​​മ്പ​​​ല​​​ത്ത​​​റ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. കോ​​​ട്ട​​​യ​​​ത്തെ വൃ​​​ന്ദ രാ​​​ജേ​​​ഷ് ഒ​​​ന്നാം പ്ര​​​തി​​​യും കു​​​ഞ്ഞി​​​ച്ച​​​ന്തു​​​നാ​​​യ​​​ര്‍ ര​​​ണ്ടാം പ്ര​​​തി​​​യു​​​മാ​​​ണ്.

ത​​​ളി​​​പ്പ​​​റ​​​മ്പി​​​ലെ സു​​​രേ​​​ഷ് ബാ​​​ബുവും കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​ണ്. ഈ ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ നി​​​ക്ഷേ​​​പ ഏ​​​ജ​​​ന്‍റാ​​​യ ചേ​​​ടി റോ​​​ഡ് സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ യു​​​വ​​​തി​​​യെ ആ​​​റു കേ​​​സു​​​ക​​​ളി​​​ല്‍ വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​തി​​​നെത്തു​​​ട​​​ര്‍​ന്ന് ഹോ​​​സ്ദു​​​ര്‍​ഗ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത് കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യി​​​രു​​​ന്നു. കു​​​ഞ്ഞി​​​ച്ച​​​ന്തു നാ​​​യ​​​രെ ഹോസ്ദു​​​ര്‍​ഗ് കോ​​​ട​​​തി റി​​​മാ​​​ന്‍​ഡ് ചെ​​​യ്തു.