തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക​​​​ണ്ണൂ​​​​ർ എ​​​​ഡി​​​​എ​​​​മ്മാ​​​​യി​​​​രു​​​​ന്ന ന​​​​വീ​​​​ൻ ​​​​ബാ​​​​ബു ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട റ​​​​വ​​​​ന്യു റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഔ​​​​ദ്യോ​​​​ഗി​​​​ക ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ ഇ​​​​ന്നു​​​​ണ്ടാ​​​​യേ​​​​ക്കും. ക​​​​ണ്ണൂ​​​​ർ ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ അ​​​​രു​​​​ണ്‍ കെ. ​​​​വി​​​​ജ​​​​യ​​​​നെ മാ​​​​റ്റു​​​​ന്ന​​​​തട​​​​ക്ക​​​​മു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ളാ​​​​കും സ​​​​ർ​​​​ക്കാ​​​​ർ സ്വീ​​​​ക​​​​രി​​​​ക്കു​​​​ക.

മൊ​​​​ഴിയെടു​​​​ക്ക​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി​​​​യ ശേ​​​​ഷം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് എ​​​​ത്തി​​​​യ ലാ​​​​ൻ​​​​ഡ് റ​​​​വ​​​​ന്യു ജോ​​​​യി​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ എ. ​​ഗീ​​​​ത ഇ​​​​ന്ന​​​​ലെ റി​​​​പ്പോ​​​​ർ​​​​ട്ട് അ​​​​ന്തി​​​​മ​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ തി​​​​ര​​​​ക്കി​​​​ലാ​​​​യി​​​​രു​​​​ന്നു.
വൈ​​​​കു​​​​ന്നേ​​​​രം മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും റ​​​​വ​​​​ന്യു മ​​​​ന്ത്രി കെ. ​​​​രാ​​​​ജ​​​​നും റ​​​​വ​​​​ന്യു ഉ​​​​ന്ന​​​​ത ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്ത "എ​​​​ന്‍റെ ഭൂ​​​​മി' പോ​​​​ർ​​​​ട്ട​​​​ലി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​ന ച​​​​ട​​​​ങ്ങ് ന​​​​ട​​​​ന്നി​​​​രു​​​​ന്നു.

അന്വേഷണ റി​​​​പ്പോ​​​​ർ​​​​ട്ട് ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും ല​​​​ഭി​​​​ക്കു​​​​ന്ന മു​​​​റ​​​​യ്ക്കു ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്നും മ​​​​ന്ത്രി കെ. ​​​​രാ​​​​ജ​​​​ൻ ചടങ്ങിൽ സംസാ രിക്കവേ സൂചിപ്പിച്ചു. ഇ​​​​ന്നു മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം ന​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ ഇ​​​​തി​​​​നു മു​​​​ൻ​​​​പു​​ത​​​​ന്നെ റി​​​​പ്പോ​​​​ർ​​​​ട്ട് ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​ണ് ലാ​​​​ൻ​​​​ഡ് റ​​​​വ​​​​ന്യു ജോ​​​​യി​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ണ​​​​റോ​​​​ട് റ​​​​വ​​​​ന്യു മ​​​​ന്ത്രി നി​​​​ർ​​​​ദേ​​​​ശി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

റി​​​​പ്പോ​​​​ർ​​​​ട്ട് മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കു പോ​​​​കു​​​​മോ എ​​​​ന്ന കാ​​​​ര്യം വ്യ​​​​ക്ത​​​​മ​​​​ല്ല.എ​​​​ഡി​​​​എമ്മാ​​​​യി​​​​രു​​​​ന്ന ന​​​​വീ​​​​ൻ​​​​ ബാ​​​​ബു മി​​​​ക​​​​ച്ച ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​ണെ​​​​ന്ന നി​​​​ല​​​​പാ​​​​ട് റ​​​​വ​​​​ന്യു മ​​​​ന്ത്രി ഇന്ന ലെയും ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു.

പെ​​​​ട്രോ​​​​ൾ പ​​​​ന്പി​​​​ന്‍റെ എ​​​​ൻ​​​​ഒ​​​​സി​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഫ​​​​യ​​​​ലി​​​​ൽ ന​​​​വീ​​​​ൻ ബാ​​​​ബു വീ​​​​ഴ്ച വ​​​​രു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെ​​​​ന്ന് ഗീ​​​​ത​​​​യു​​​​ടെ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ‌കൈ​​​​ക്കൂ​​​​ലി വാ​​​​ങ്ങി​​​​യ​​​​തി​​​​നും പ്രാ​​​​ഥ​​​​മി​​​​ക ഘ​​​​ട്ട​​​​ത്തി​​​​ൽ രേ​​​​ഖ​​​​യോ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തെ​​​​ളി​​​​വോ ല​​​​ഭ്യ​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല.


എ​​​​ന്നാ​​​​ൽ, ന​​​​വീ​​​​ൻ ബാ​​​​ബു​​​​വി​​​​നു കൈ​​​​ക്കൂ​​​​ലി ന​​​​ൽ​​​​കി​​​​യെ​​​​ന്ന മൊ​​​​ഴി പെ​​​​ട്രോ​​​​ൾ പ​​​​ന്പു​​​​ട​​​​മാ​​​​യ പ്ര​​​​ശാ​​​​ന്ത​​​​ൻ ലാ​​​​ൻ​​​​ഡ് റ​​​​വ​​​​ന്യു ജോ​​​​യി​​​​ന്‍റ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ​​​​ക്കു തി​​​​ങ്ക​​​​ളാ​​​​ഴ്ച ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു. ഇ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഗീ​​ത​​​​യു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ എ​​​​ന്താണു വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ മെന്നാണ് ഇ​​​​നി അ​​​​റി​​​​യേ​​​​ണ്ട​​​​ത്. പ​​​​ല ഫ​​​​യ​​​​ലു​​​​ക​​​​ളി​​​​ലും പ​​​​രാ​​​​തി​​​​ക​​​​ളി​​​​ലും വ്യ​​​​ത്യ​​​​സ്ത പേ​​​​രാ​​​​ണ് പ്ര​​​​ശാ​​​​ന്ത​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​തെ​​​​ന്നാ​​​​ണ് ക​​​​ണ്ടെ​​​​ത്ത​​​​ൽ.

കൈ​ക്കൂ​ലിക്കഥ കെട്ടിച്ചമച്ചതെന്ന സംശയം ബലപ്പെടുന്നു

ക​​​ണ്ണൂ​​​ർ: പെ​​​ട്രോ​​​ൾ പ​​​ന്പ് വി​​​ഷ​​​യം സം​​​ബ​​​ന്ധി​​​ച്ച് ക​​​ണ്ണൂ​​​ർ എ​​​ഡി​​​എം ആ​​​യി​​​രു​​​ന്ന ന​​​വീ​​​ൻ ബാ​​​ബു​​​വി​​​നെ​​​തി​​​രേ കൈ​​​ക്കൂ​​​ലി ആ​​​രോ​​​പ​​​ണം കെ​​​ട്ടി​​​ച്ച​​​മ​​​ച്ച​​​തെ​​​ന്നു സം​​​ശ​​​യം ബ​​​ല​​​പ്പെ​​​ടു​​​ന്നു.

മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക​​​യ​​​ച്ച പ​​​രാ​​​തി​​​യി​​​ലും പ​​​ന്പി​​​നാ​​​യു​​​ള്ള സ്ഥ​​​ല​​​ത്തി​​​ന്‍റെ പാ​​​ട്ട​​​ക്ക​​​രാ​​​ർ, എ​​​ൻ​​​ഒ​​​സി അ​​​പേ​​​ക്ഷ എ​​​ന്നി​​​വ​​​യി​​​ലെ പേ​​​രു​​​ക​​​ളി​​​ലും ഒ​​​പ്പു​​​ക​​​ളി​​​ലും വ്യ​​​ത്യാ​​സം ക​​​ണ്ടെ​​​ത്തി​​​യ​​​തോ​​​ടെ​​​ കൈ​​​ക്കൂ​​​ലി ആ​​​രോ​​​പ​​​ണം കെ​​​ട്ടി​​​ച്ച​​​മ​​​ച്ച​​​താ​​​ണെ​​​ന്ന സം​​​ശ​​​യം ബ​​​ല​​​പ്പെ​​​ടു​​​ക​​​യാ​​​ണ്.

പെ​​​ട്രോ​​​ൾ പ​​​ന്പി​​​ന്‍റെ എ​​​ൻ​​​ഒ​​​സി​​​ക്കാ​​​യി ന​​​വീ​​​ൻ ബാ​​​ബു കൈ​​​ക്കൂ​​​ലി​​​യാ​​​യി 98,500 രൂ​​​പ വാ​​​ങ്ങി​​​യെ​​​ന്നു കാ​​​ണി​​​ച്ച സം​​​രം​​​ഭ​​​ക​​​നാ​​​യ പ്ര​​​ശാ​​​ന്ത് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് അ​​​യ​​​ച്ച ക​​​ത്തി​​​ൽ ടി.​​​വി.​ പ്ര​​​ശാ​​​ന്ത​​​ൻ എ​​​ന്നാ​​​ണ് പേ​​​രെ​​​ഴു​​​തി​​​യ​​​ത്.

പെ​​​ട്രോ​​​ൾ പ​​​ന്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​യി​​​ലും പ​​​ന്പി​​​നാ​​​യു​​​ള്ള സ്ഥ​​​ല​​​ത്തി​​​ന്‍റെ പാ​​​ട്ട​​​ക്കരാ റി​​​ലും ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത് ടി.​​​വി. പ്ര​​​ശാ​​​ന്ത് എ​​​ന്ന പേ​​​രാ​​​ണ്.

ക​​​ണ്ണൂ​​​ർ ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലെ താ​​​ത്കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ സം​​​രം​​​ഭ​​​ക​​​ന്‍റെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഓ​​​ഫീ​​​സി​​​ലെ ഔ​​​ദ്യോ​​​ഗി​​​ക രേ​​​ഖ​​​ക​​​ളി​​​ലും ടി.​​​വി. പ്ര​​​ശാ​​​ന്ത് എ​​​ന്നാ​​ണു പേ​​​ര്. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക​​​യ​​​ച്ച പ​​​രാ​​​തി, പാ​​​ട്ട​​​ക്ക​​​രാ​​​ർ, എ​​​ൻ​​​ഒ​​​സി അ​​​പേ​​​ക്ഷ എ​​​ന്നി​​​വ​​​യി​​​ലെ ഒ​​​പ്പു​​​ക​​​ളും വ്യ​​​ത്യ​​​സ്ത​​​മാ​​​ണ്.