യുവ കലാപ്രതിഭകളുടെ സംസ്ഥാന ആര്‍ട്ട് ട്രൂപ്പ് തുടങ്ങുന്നു
Wednesday, October 23, 2024 2:15 AM IST
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ നാലാം നൂറുദിന പരിപാടിയോടനുബന്ധിച്ച് സാമൂഹ്യനീതി വകുപ്പിനു കീഴില്‍ ഭിന്നശേഷിക്കാരായ യുവ കലാപ്രതിഭകളുടെ സംസ്ഥാന ആര്‍ട്ട് ട്രൂപ്പ് തുടങ്ങുന്നു.
റിഥം എന്ന പേരില്‍ തുടങ്ങുന്ന ആര്‍ട്ട് ഗ്രൂപ്പിന്റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം ആറിന് തിരുവനന്തപുരം ലുലു ഇന്റര്‍നാഷണല്‍ മാളില്‍ തുടക്കം കുറിക്കുമെന്ന് മന്ത്രി ഡോ. ആര്. ബിന്ദു അറിയിച്ചു.
സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓണ്‍ ഡിസെബിലിറ്റീസും കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ടാലന്റ് സെര്‍ച്ച് ഫോര്‍ യൂത്ത് വിത്ത് ഡിസെബിലിറ്റീസ്.