ദിവ്യയെ ചടങ്ങിൽ ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കളക്ടർ
Wednesday, October 23, 2024 2:16 AM IST
കണ്ണൂർ: എഡിഎം നവീൻബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയന്റെ മൊഴിയെടുത്തു.
അന്വേഷണ ഉദ്യോഗസ്ഥനായ എസ്എച്ച്ഒ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തിങ്കളാഴ്ച രാത്രിയോടെ കളക്്ടറുടെ ഔദ്യോഗിക വസതിയിൽ എത്തിയായിരുന്നു മൊഴിയെടുപ്പ്.
ആത്മഹത്യ ചെയ്ത കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്കു പി.പി. ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നും നവീന്‍ ബാബുവിന്റെ മരണത്തിനുശേഷം ദിവ്യയെ വിളിച്ചിട്ടില്ലെന്നും കളക്ടര്‍ അരുണ്‍ കെ.വിജയന് മൊഴിയെടുപ്പിന് ശേഷം പറഞ്ഞു. പോലീസിനു നല്കിയ മൊഴിയിൽ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ വെളിപ്പെടുത്താനാകില്ല.
ഫോണ്‍കോള്‍ റിക്കാർഡ് അടക്കമുള്ള കാര്യങ്ങള്‍ പോലീസിനു മുന്നില്‍ സമർപ്പിച്ചിട്ടുണ്ട്. പരിപാടിയിലേക്കു പി.പി. ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നാണു മൊഴി നല്‍കിയത്.
ലീവിനോ സ്ഥലംമാറ്റത്തിനോ അപേക്ഷ നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതെല്ലാം സര്‍ക്കാര്‍ തീരുമാനമാണെന്നും ആ തീരുമാനത്തിനനുസരിച്ച് നീങ്ങുമെന്നും കളക്ടർ പറഞ്ഞു.