ഇളവ് അനുവദിച്ചു
Wednesday, October 23, 2024 11:51 PM IST
തിരുവനന്തപുരം: എറണാകുളം രാജഗിരി ഹെൽത്ത് കെയർ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന് ആശുപത്രി വികസനത്തിന് ഭൂപരിഷ്കരണ നിയമപ്രകാരം നിബന്ധനകളോടെ ഭൂപരിധിയിൽ ഇളവ് അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
നബാർഡ് ആർഡിഎഫ് പദ്ധതിപ്രകാരം ഭരണാനുമതി നൽകിയ ആലപ്പുഴ മണ്ണഞ്ചേരി പെരുംതുരുത്തിക്കരി പാടശേഖരത്തിന്റെ മെച്ചപ്പെടുത്തലുകളുമായി ബന്ധപ്പെട്ട പ്രവൃത്തിക്കുള്ള ടെൻഡർ അംഗീകരിച്ചു.