കോ​​​ട്ട​​​യം: ക​​​ഴി​​​ഞ്ഞ പത്ത് വ​​​ര്‍ഷ​​​ത്തി​​​നി​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ പെ​​​ട്രോ​​​ള്‍പ​​​മ്പു​​​ക​​​ള്‍ക്കു ന​​​ല്‍കി​​​യ എ​​​ന്‍ഒ​​​സി രേ​​​ഖ​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും വി​​​ഷ​​​യ​​​ത്തി​​​ല്‍ ജു​​​ഡീ​​​ഷ​​​ല്‍ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്നും ഓ​​​ള്‍ കേ​​​ര​​​ള ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് പെ​​​ട്രോ​​​ളി​​​യം ട്രേ​​​ഡേ​​​ഴ്‌​​​സ്. പു​​​തു​​​താ​​​യി പെ​​​ട്രോ​​​ള്‍പ​​​മ്പു​​​ക​​​ള്‍ക്ക് എ​​​ന്‍ഒ​​​സി ന​​​ല്‍കു​​​ന്ന​​​തി​​​ല്‍ ക​​​ടു​​​ത്ത​​​ ച​​​ട്ട​​​ലം​​​ഘ​​​ന​​​ങ്ങ​​​ളും അ​​​ഴി​​​മ​​​തി​​​യു​​​മാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.

കേ​​​ര​​​ള​​​ത്തി​​​ല്‍ മൂ​​​വാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പ​​​മ്പു​​​ക​​​ള്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്നു​​​ണ്ട്. എ​​​ന്‍ഒ​​​സി​​​ക്കാ​​​യി ഒ​​​മ്പ​​​ത് വ​​​കു​​​പ്പു​​​ക​​​ളി​​​ല്‍നി​​​ന്ന് അ​​​നു​​​മ​​​തി​​​യും പ​​​രി​​​ശോ​​​ധ​​​ന​​​യും ന​​​ട​​​ത്തു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന കൈ​​​ക്കൂ​​​ലി ന​​​ല്‍കി​​​യാ​​​ല്‍ മാ​​​ത്ര​​​മേ രേ​​​ഖ​​​ക​​​ള്‍ എ​​​ഡി​​​എ​​​മ്മി​​​ന്‍റെ മു​​​ന്നി​​​ലെ​​​ത്തൂ എന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ ആരോപിച്ചു.


പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പെ​​​ട്രോ​​​ളി​​​യം ഡീ​​​ലേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ടോ​​​മി തോ​​​മ​​​സ്, സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി സു​​​നി​​​ല്‍ ഏ​​​ബ്ര​​​ഹാം, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി വൈ. ​​​അ​​​ഷ്റ​​​ഫ്, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മൈ​​​താ​​​നം വി​​​ജ​​​യ​​​ന്‍, ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​സി.​ മാ​​​ത്യു, ജൂബി അ​​​ല​​​ക്സ് എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.