ലണ്ടൻ: വയനാട് ജില്ലയിൽ നിന്നും ഇംഗ്ലണ്ടിലേയ്ക്ക് കുടിയേറിയവരുടെ കൂട്ടായ്മയായ വോയ്സ് ഓഫ് വയനാട് ഇൻ യുകെയുടെ പതിനഞ്ചാമത് സംഗമം വെസ്റ്റ്മിഡ്ലാൻഡിലെ നനീട്ടണിൽ വിപുലമായ പരിപാടികളോടെ നടന്നു.
നാട്ടിൽ നിന്നും സന്ദർശിക്കാനെത്തിയ മാതാപിതാക്കൾ ഉദ്ഘാടനം ചെയ്തു. ചെയർമാൻ രാജപ്പൻ വർഗീസ് അധ്യക്ഷത വഹിച്ചു. സ്കോട്ലൻഡ് മുതൽ സോമർസെറ്റ് വരെയുള്ള ഇംഗ്ലണ്ടിന്റെ വിവിധ
പ്രദേശങ്ങളിൽ നിന്നും രാവിലെ തന്നെ കുടുംബാംഗങ്ങൾ എത്തിച്ചേർന്നു.

സംഗമത്തോട് അനുബന്ധിച്ച് കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ വിലയിരുത്തുകയും വരും വർഷങ്ങളിലേക്കുള്ള പരിപാടികൾ ചർച്ച ചെയ്യുകയും ചെയ്തു. മുതിർന്നവർക്കും കുട്ടികൾക്കുമുള്ള വിവിധ കലാപരിപാടികളും മത്സരങ്ങളും നടന്നു.
മത്സരങ്ങൾക്ക് ഷിജു ജോസഫ്, ജോസഫ് ലൂക്ക, സജിമോൻ രാമചനാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. പുതിയ വർഷത്തേയ്ക്ക് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിനായി രാജപ്പൻ വർഗീസ് ചെയർമാനായി 15 അംഗങ്ങളുള്ള കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

ജോഷ്നി ജോൺ കൺവീനറായ കമ്മിറ്റിയാണ് ഈ വർഷത്തെ സംഗമത്തിന് നേതൃത്വം നൽകിയത്.
Tags : Wayanad sangamam UK Wayanad