x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ഡാ​ള​സ് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യി​ൽ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഞാ‌​യ​റാ​ഴ്ച കൊ​ടി​യേ​റും

മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ
Published: October 25, 2025 10:27 AM IST | Updated: October 25, 2025 10:27 AM IST

ഡാ​ള​സ്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭ​യു​ടെ പ്ര​ഥ​മ പ​രി​ശു​ദ്ധ​നാ​യ പ​രു​മ​ല തി​രു​മേ​നി​യു​ടെ 123-ാമ​ത് ഓ​ർ​മ​പ്പെ​രു​ന്നാ​ൾ ഡാ​ള​സി​ലെ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് ദേ​വാ​ല​യ​ത്തി​ൽ (130 Locust Grove Rd., Garland, TX 75043) ഞാ‌​യ​റാ​ഴ്ച മു​ത​ൽ ന​വം​ബ​ർ ര​ണ്ട് വ​രെ ആ​ച​രി​ക്കും.

പെ​രു​ന്നാ​ളി​ന്‍റെ കൊ​ടി​യേ​റ്റ് ച​ട​ങ്ങ് ഞാ‌​യ​റാ​ഴ്ച ​രാ​വി​ലെ 11.30ന് ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ക്കും. ഡോ. ​തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ് തി​രു​മേ​നി കൊ​ടി​യേ​റ്റി​ന് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് തോ​മ​സ് പ​ള്ളി അ​സി. വി​കാ​രി റ​വ. ഫാ. ​സു​ജി​ത് തോ​മ​സ് ആ​ണ് ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ളി​ലെ മു​ഖ്യ കാ​ർ​മി​ക​നും ക​ൺ​വ​ൻ​ഷ​ൻ പ്ര​ഭാ​ഷ​ക​നും. 31, ന​വം​ബ​ർ ഒന്ന് തീ​യ​തി​ക​ളി​ൽ സ​ന്ധ്യാ ന​മ​സ്‌​കാ​ര​ത്തി​നു ശേ​ഷം ഫാ. ​സു​ജി​ത് തോ​മ​സ് ന​യി​ക്കു​ന്ന ക​ൺ​വ​ൻ​ഷ​ൻ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ക്കും

പ്ര​ധാ​ന പെ​രു​ന്നാ​ൾ ദി​വ​സ​മാ​യ ന​വം​ബ​ർ രണ്ടിന് ​രാ​വി​ലെ 8.30ന് ​പ്ര​ഭാ​ത ന​മ​സ്‌​കാ​ര​വും തു​ട​ർ​ന്ന് ഫാ. ​സു​ജി​ത് തോ​മ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കു​ന്ന കു​ർ​ബാ​ന​യും ന​ട​ക്കും. 11.30ന് ​റാ​സ​യും ആ​ശീ​ർ​വാ​ദ​വും ഉ​ണ്ടാ​കും.

പെ​രു​ന്നാ​ൾ ദി​വ​സ​മാ​യ ന​വം​ബ​ർ രണ്ടിന് ​ഉ​ച്ച​യ്ക്ക് 12.30ന് ​എംജിഎം ഹാ​ളി​ൽ സ്നേ​ഹ​വി​രു​ന്നോ​ടെ പെ​രു​ന്നാ​ൾ സ​മാ​പി​ക്കും.​ കൂ​ടാ​തെ, യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും പ്ര​ത്യേ​ക ധ്യാ​ന​ങ്ങ​ൾ ന​വം​ബ​ർ ഒന്നിന് ​ഫാ. സു​ജി​ത് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ദേ​വാ​ല​യ വി​കാ​രി​യും പ്ര​സി​ഡ​ന്‍റു​മാ​യ റ​വ. ഫാ. ​ജോ​യ​ൽ മാ​ത്യു, ട്ര​സ്റ്റി ടോ​ണി ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി ഡെ​ന്നി​സ് ഡാ​നി​യേ​ൽ എ​ന്നി​വ​ർ പെ​രു​ന്നാ​ൾ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് തി​രു​മേ​നി​യു​ടെ അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ദേ​വാ​ല​യ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags : st gregorios church feast dallas

Recent News

Up