ക്ല​ർ​ജി ദി​നം ബു​ധ​നാ​ഴ്ച
Tuesday, October 22, 2024 3:30 PM IST
കു​വൈ​റ്റ് സിറ്റി: നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ചി​ലും അ​ഹ​മ്മ​ദി സെ​ന്‍റ് പോ​ൾ​സി​ലും ഉ​ൾ​പ്പെ​ട്ട ക്രി​സ്ത്യ​ൻ പു​രോ​ഹി​ത​ന്മാ​രെ ആ​ദ​രി​ച്ചു​കൊ​ണ്ട് ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴി​ന് പാ​രീ​ഷ് ഹാ​ളി​ൽ വ​ച്ച് കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ന്‍റെ (കെ​ടി​എം​സി​സി) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്ല​ർ​ജി ദി​നം സം​ഘ​ടി​പ്പി​ക്കും.

ത​ദ​വ​സ​ര​ത്തി​ൽ പൗ​രോ​ഹി​ത്യ ശു​ശ്രൂ​ഷ​യി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന എ​ൻ​ഇ​സി​കെ ചെ​യ​ർ​മാ​ൻ റ​വ. ഇ​മ്മാ​നു​വേ​ൽ ഗ​രീ​ബി​നെ ആ​ദ​രി​ക്കും. പൗ​രോ​ഹി​ത്യ ശു​ശ്രൂ​ഷ​യി​ലേ​ക്ക് പ്ര​വേ​ശി​ക്ക​പ്പെ​ട്ട ഡോ. ​ബെ​ന്യാ​മി​ൻ ഗ​രീ​ബ്, ഡോ. ​വ​ഫീ​ഖ്‌ ക​രം എ​ന്നി​വ​രെ​യും ആ​ദ​രി​ക്കും.


35ൽ ​പ​രം സ​ഭ​ക​ളി​ൽ നി​ന്നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 350 പ്ര​തി​നി​ധി​ക​ൾ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ക്കും. സ​മ്മേ​ള​ന​ത്തി​ല്‍ ആ​ത്മീ​ക, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കും.

ക്ല​ർ​ജി ദി​ന​ത്തി​ന്‍റെ വി​ജ​യ​ത്തി​നാ​യി റോ​യി കെ. ​യോ​ഹ​ന്നാ​ൻ (എ​ൻ​ഇ​സി​കെ സെ​ക്ര​ട്ട​റി), സ​ജു വാ​ഴ​യി​ൽ തോ​മ​സ് (ക​ൺ​വീ​ന​ർ),വി​നോ​ദ് കു​ര്യ​ൻ (പ്ര​സി​ഡ​ന്‍റ്), ഷി​ജോ തോ​മ​സ് (സെ​ക്ര​ട്ട​റി), ജീ​സ് ജോ​ർ​ജ് (ട്ര​ഷ​റ​ർ), അ​ജോ​ഷ് മാ​ത്യു, ജെ​റാ​ൾ​ഡ് ജോ​സ​ഫ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രു​ടെ​യും കെ​ടി​എം​സി​സി ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു.