പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: ടെ​ക്സ​സ് വോ​ട്ട​ർ​മാ​ർ ഇ​ന്ന് മു​ത​ൽ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്
Monday, October 21, 2024 3:12 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്(​ടെ​ക്സ​സ്): യു​എ​സ് പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് ടെ​ക്സ​സ് വോ​ട്ട​ർ​മാ​ർ ഇ​ന്ന് മു​ത​ൽ പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക് നീ​ങ്ങും. ന​വം​ബ​ർ അ​ഞ്ചി​നാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്.

പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ലെ നേ​ര​ത്തെ​യു​ള്ള വോ​ട്ടെ​ടു​പ്പ് ഇ​ന്ന് ആ​രം​ഭി​ച്ച് ന​വം​ബ​ർ ഒന്ന് വ​രെ ന​ട​ക്കും. മെ​യി​ൽ വ​ഴി വോ​ട്ടു​ചെ​യ്യാ​നു​ള്ള അ​പേ​ക്ഷ അ​യ​യ്‌​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഈ ​മാ​സം 25 വ​രെ​യാ​ണ്.