ക​മ​ല ഹാ​രി​സി​ന്‍റെ അ​ഭി​മു​ഖം ക​ണ്ടത് 70 ല​ക്ഷ​ത്തി​ല​ധി​കം പേ​ർ
Saturday, October 19, 2024 3:05 PM IST
ഏ​ബ്ര​ഹാം തോ​മ​സ്
ഫി​ലാ​ഡ​ൽ​ഫി​യ: യു​എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റും ‌ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​യു​മാ​യ ക​മ​ല ഹാ​രി​സു​മാ​യി ഫോ​ക്സ് ന്യൂ​സ് ന​ട​ത്തി​യ അ​ഭി​മു​ഖം 70 ല​ക്ഷ​ത്തി​ല​ധി​കം പ്രേ​ക്ഷ​ക​ർ ക​ണ്ട​താ​യി നീ​ൽ​സ​ൺ മീ​ഡി​യ റി​സ​ർ​ച്ച് ഡേ​റ്റ. ഫോ​ക്സ് ന്യൂ​സ് അ​വ​താ​ര​ക​ൻ ബ്രെ​റ്റ് ബെ​യ​റു​മാ​യി ആ​യി​രു​ന്നു അ​ഭി​മു​ഖം ന​ട​ത്തി​യ​ത്.

കു​ടി​യേ​റ്റ​മാ​യി​രു​ന്നു അ​ഭി​മു​ഖ​ത്തി​ലെ പ്ര​ധാ​ന വി​ഷ​യം. അ​ഭി​മു​ഖം അ​വ​സാ​നി​ക്കു​ന്ന​തി​നു 30 മി​നി​റ്റ് മു​ൻ​പ് ത​ന്നെ ക​മ​ല ഹാ​രി​സും അ​വ​താ​ര​ക​നു​മാ​യി ത​ർ​ക്കം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞി​രു​ന്നു. അ​തേ​സ​മ​യം തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​അ​ഭി​മു​ഖം ത​ങ്ങ​ളെ സ​ഹാ​യി​ക്കു​മെ​ന്നാ​ണ് ഹാ​രി​സ് അ​നു​കൂ​ലി​ക​ൾ പ​റ​യു​ന്ന​ത്.


ഹാ​രി​സ് ഇ​തി​ന് മു​ൻ​പ് 60 മി​നി​റ്റ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​പ്പോ​ൾ 57 ല​ക്ഷം ആ​യി​രു​ന്നു കാ​ണി​ക​ൾ. 63 ല​ക്ഷം ആ​ളു​ക​ളാ​ണ് സെ​പ്റ്റം​ബ​റി​ൽ സി​എ​ൻ​എ​ൻ ന​ട​ത്തി​യ അ​ഭി​മു​ഖം ക​ണ്ട​ത്.

ഇ​തേ​ദി​വ​സം ത​ന്നെ ഫോ​ക്സ് ന്യൂ​സ് സം​പ്രേ​ഷ​ണം ചെ​യ്ത മു​ൻ പ്ര​സി​ഡ​ന്‍റും റി​പ്പ​ബ്ലി​ക് സ്ഥാ​നാ​ർ​ഥി​യു​മാ​യ ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യു​ള്ള അ​ഭി​മു​ഖം 29 ല​ക്ഷം പ്രേ​ക്ഷ​ക​രാ​ണ് ക​ണ്ട​ത്. ട്രം​പി​ന്‍റെ അ​ഭി​മു​ഖം രാ​വി​ലെ 11നും ​ഹാ​രി​സി​ന്‍റെ അ​ഭി​മു​ഖം വെെ​കു​ന്നേ​രം ആ​റി​നു​മാ​ണ് സം​പ്രേ​ഷ​ണം ചെ​യ്ത​ത്.

വാ​ഷിം​ഗ്ട​ണി​ലെ​യും വി​സ്കോ​ൻ​സെ​നി​ലെ​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ശേ​ഷ​മാ​ണ് ഹാ​രി​സ് അ​ഭി​മു​ഖ​ത്തി​നാ​യി എ​ത്തി​യ​ത്.